
ഹൃദയപൂർവ്വം കാണാൻ തിയേറ്ററിൽ എത്തി മോഹൻലാൽ. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് നടൻ അമേരിക്കയിലെ തിയേറ്ററിൽ എത്തിയത്. അമേരിക്കയിലെ മലയാളികൾക്ക് ഒപ്പം ആഘോഷിച്ചാണ് നടൻ സിനിമ കണ്ടത്. ഇത്തവണ ഓണം മോഹൻലാൽ തൂക്കിയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
Malayalathinte swantham #Mohanlal watching #Hridayapoorvam #FDFS in the USA pic.twitter.com/5XuxEDJ3yD
— Aashirvad Hollywood (@AVDAmerica) August 29, 2025
മികച്ച അഭിപ്രായങ്ങളാണ് ഹൃദയപൂർവ്വത്തിന് ലഭിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
Content Highlights: Mohanlal Came to watch Hridayapoorvam at cinemas