'45 കിലോയിൽ നിന്ന് 87 ലേക്ക്, ഭാരം കൂട്ടാന്‍ ഞാന്‍ ചെയ്തത് ഇതെല്ലാം'; ഡയറ്റ് പ്ലാന്‍ പങ്കുവെച്ച് ഇൻഫ്ലുവൻസർ

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തന്റെ ഫിറ്റനെസ് ജേര്‍ണി പങ്ക് വെച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫളുവൻസറായ സുജീത് ചൗരസ്യ

dot image

'എന്ത് കഴിച്ചിട്ടും വണ്ണം കൂടുന്നില്ല' പലരും പറഞ്ഞ് കേട്ടിട്ടുള്ള ഒരു പരാതിയാണല്ലേ ഇത്. അമിതഭാരം പലപ്പോഴും പലര്‍ക്കും എങ്ങനെ ആത്മവിശ്വാസം തകര്‍ക്കുന്നോ അതേ പോലെ തന്നെയാണ് ആരോഗ്യകരമായ ഭാരം ശരീരത്തിന് ഇല്ലാത്തതും. എന്നാല്‍ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തന്റെ ഫിറ്റനെസ് ജേര്‍ണി പങ്ക് വെച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫളുവൻസറായ സുജീത് ചൗരസ്യ. തനിക്ക് ആത്മവിശ്വാസം നേടി തന്നതും ശരീരഭാരം കൂട്ടാന്‍ സഹായിച്ചതുമായ ഡയറ്റ് പ്ലാനാണ് സുജീത് പങ്കുവെച്ചിരിക്കുന്നത്. 45 കിലോയില്‍ നിന്ന് താന്നെങ്ങനെയാണ് 87 കിലോയിലേക്ക് ഭാരം കൂട്ടിയതെന്നാണ് സുജീത് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

ശരീരഭാരം കൂട്ടാന്‍ സുജീത് പിന്തുടര്‍ന്ന ദിനചര്യ

പ്രഭാത ദിനചര്യ

രാവിലെ 7.30 യോടെ ഉറക്കമുണരണുന്നു. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്താന്‍ ദിവസം 1 ലിറ്റര്‍ വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക.

പ്രഭാതഭക്ഷണം (രാവിലെ 9:30 യോടെ)

ദഹനത്തെ സാവധാനത്തിലാക്കാന്‍ 100 ഗ്രാം ഓട്‌സ്, പ്രകൃതിദത്ത മധുരത്തിനും പൊട്ടാസ്യത്തിനും 2 വാഴപ്പഴം, ആരോഗ്യകരമായ കൊഴുപ്പിനും പ്രോട്ടീനിനും 1 ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടർ എന്നിവ ചേർത്ത് കഴിക്കുക.

മിഡ് ഡേ മീൽ (ഉച്ചയ്ക്ക് 12:00യോടെ)

നോണ്‍-വെജിറ്റേറിയനായ ആളുകൾക്ക് പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കാന്‍ 4 മുട്ട + ബ്രെഡ് അല്ലെങ്കില്‍ 4 ബ്രെഡ് ഓംലെറ്റോ കഴിക്കാം. ഇതിനൊപ്പം പ്രോട്ടീൻ സമൃദ്ധമായ മില്‍ക്ക് ഷേക്കും ഡയറ്റിൽ ഉൾപ്പെടുത്തുക.

മില്‍ക്ക് ഷേക്കിൻ്റെ ചേരുവകൾ

  • 250 മില്ലി പാല്‍
  • 2 വാഴപ്പഴം
  • 1 ടേബിള്‍സ്പൂണ്‍ നിലക്കടല വെണ്ണ
  • അധിക പോഷകങ്ങള്‍ക്കും ഊര്‍ജ്ജത്തിനും വേണ്ടിയുള്ള ഡ്രൈ ഫ്രൂട്ട്‌സ്

ഉച്ചഭക്ഷണം (ഉച്ചയ്ക്ക് 3 മണിയോടെ)

ഊര്‍ജ്ജത്തിനായി 100 ഗ്രാം അരി, പ്രോട്ടീനിന് 100 ഗ്രാം പരിപ്പ്, പ്രോബയോട്ടിക്‌സിന് 80 ഗ്രാം ദഹിയ അല്ലെങ്കിൽ തയിര്, ഒപ്പം പച്ചക്കറികളും നാരുകളും വിറ്റാമിനുകളും അടങ്ങിയ സാലഡ് കൂടി കഴിക്കാം.

വ്യായാമത്തിന് മുമ്പ് (വൈകുന്നേരം 6:00)

നിങ്ങളുടെ വ്യായാമത്തിന് ഊര്‍ജ്ജം പകരാന്‍ 80 ഗ്രാം ഓട്‌സ് + 2 വാഴപ്പഴം എന്നിവ ചേർത്ത് മിശ്രിതമാക്കി കഴിക്കാം.

വ്യായാമത്തിനു ശേഷം (രാത്രി 8:00)

ഊര്‍ജ്ജം നിറയ്ക്കാനും വീണ്ടെടുക്കല്‍ സഹായിക്കാനും 100 ഗ്രാം ഉരുളക്കിഴങ്ങ് അല്ലെങ്കില്‍ പ്രോട്ടീൻ സമൃദ്ധമായ മില്‍ക്ക് ഷേക്ക് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

അത്താഴം (രാത്രി 10:30)

സന്തുലിത കാര്‍ബോഹൈഡ്രേറ്റിനും നാരിനും 3 റൊട്ടി + സബ്ജി. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ലഭിക്കാന്‍ 100 ഗ്രാം പനീര്‍ എന്നിവ കഴിക്കാം.

ശ്രദ്ധിക്കേണ്ടവ

മികച്ച ഫലത്തിനായി നിങ്ങളുടെ വിശപ്പും ഭക്ഷണത്തിന്റെ അളവും ക്രമേണ വര്‍ദ്ധിപ്പിക്കാം. ജലാംശം നിലനിര്‍ത്താന്‍ ദിവസവും 34 ലിറ്ററെങ്കിലും വെള്ളം കുടിക്കുക. ഊർജ്ജം നിലനിർത്താൻ 78 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക. വ്യായാമത്തിന്റെ ദൈര്‍ഘ്യം 1.5 മണിക്കൂറില്‍ താഴെയാക്കുക.

Content Highlights- 'From 45 kg to 87, this is what I did to gain weight'; Influencer shares diet plan

dot image
To advertise here,contact us
dot image