
നെയ്യ് വിളക്ക് കൊളുത്തിവച്ച് ഉറങ്ങാന്‍ ഇതെന്താ കൊട്ടാരം അരമനയാണോ എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്. എന്നാല്‍ അതൊന്നുമല്ല. ശരീരത്തിന് വിശ്രമവും ഉന്മേഷവും നിലവാരമുളള ഉറക്കവും വേണോ? തടസമില്ലാത്ത ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരാണോ? അങ്ങനെയുള്ളവര്‍ക്ക് സഹായകമാകുന്ന ഒരു പുരാതന ആയുര്‍വ്വേദ മാര്‍ഗമാണ് ഇനി പറയാന്‍ പോകുന്നത്.
ഹോളിസ്റ്റിക് ഹെല്‍ത്ത് കോച്ച് ശ്ലോക ജോഷി പറയുന്നതനുസരിച്ച് നെയ്യ് വിളക്കോ ആവണക്കെണ്ണ ഒഴിച്ച വിളക്കോ കത്തിച്ചുവച്ചിരിക്കുന്ന മുറിയില്‍ ഉറങ്ങുന്നത് നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും.നെയ്യ് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്. നെയ്യില്‍ നിന്ന് പുറത്തുവരുന്ന പുക ശ്വസിക്കുന്നത് ശ്വസന പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുമെന്ന് ശ്ലോക ജോഷി പറയുന്നു.
കണ്‍സള്‍ട്ടന്റ് ഡയറ്റീഷ്യനും സര്‍ട്ടിഫൈഡ് ഡയബറ്റിസ് എഡ്യുക്കേറ്ററുമായ കനിഹ മല്‍ഹോത്ര നെയ്യുടെ പോഷക ഗുണങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. സമീകൃത ആഹാരത്തിന്റെ ഭാഗമായി മിതമായ അളവില്‍ നെയ്യ് കഴിക്കുന്നത് ശീലമാക്കാം. തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കോശങ്ങളെ നന്നാക്കാനും സഹായിക്കുന്ന വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നീ സംയുക്തങ്ങള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്.
നെയ്യ് ഉറക്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു
നെയ്യ് അസിഡിറ്റി കുറയ്ക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദഹനത്തിന് സഹായിക്കുന്നു. മെച്ചപ്പെട്ട ഉറക്കം കൊഴുപ്പ് കുറയ്ക്കുന്നതിനും നല്ല മാനസികാവസ്ഥയ്ക്കും ചര്‍മ്മത്തിന്റെ നിറത്തിനും കാരണമാകും. കൂര്‍ക്കംവലി മൂലമുള്ള പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, ദഹനക്കേട് ഇവയ്‌ക്കെല്ലാം പരിഹാരമാണ്. വീട്ടില്‍ തയ്യാറാക്കുന്ന ശുദ്ധമായ നെയ്യ് തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കനിഹ മല്‍ഹോത്ര പറയുന്നു. മൂക്കടപ്പ് പോലുള്ള ശ്വസന പ്രശ്‌നങ്ങള്‍ക്കോ എക്‌സിമ , സോറിയാസിസ് അല്ലെങ്കില്‍ മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്ക് നെയ്യ് ചികിത്സ പകരമാവില്ലന്നും അവര്‍ പറയുന്നു.
Content Highlights :Sleeping in a room with a ghee lamp or a lamp filled with castor oil lit will help you sleep better