തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ വെച്ചാണ് തീപിടിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളം വെച്ചതോടെ ഡ്രൈവർ ബസ്സ് ദേശീയപാതയിൽ നിർത്തി ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസ്സിലെ മൊബൈൽ സോക്കറ്റിൽ നിന്ന് തീ പടർന്നു എന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരിൽ ചിലരുടെ ബാഗിലും തീ പടർന്നു. അപകടത്തിൽ ആളപായമില്ല. കെഎസ്ആർടിസി അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight : A KSRTC bus that was running in Thiruvananthapuram caught fire; No casualty

dot image
To advertise here,contact us
dot image