പരിശോധിക്കുന്നത് മൃതദേഹങ്ങള്‍, 3 മിനിറ്റ്‌കൊണ്ട് തലയോട്ടി തുറക്കും; വൈറലാണ് ഈ ബോഡി ബില്‍ഡര്‍ ഡോക്ടര്‍

ഫോറന്‍സിക് രംഗത്തെ വിദഗ്ധയായ ഒരു ഡോക്ടറും ബോഡിബില്‍ഡറുമാണ് ചൈനക്കാരിയായ യാന്യാന്‍

dot image

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ് കിങിലുളള ഒരു ഫോറന്‍സിക് ലബോറട്ടറിയിലെ ആദ്യത്തെ വനിത ഫോറന്‍സിക് പത്തോളജിസ്റ്റാണ് 26 കാരിയായ യാന്യാന്‍. ചോങ് കിങ്‌മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫോറന്‍സിക് മെഡിസിനില്‍ ബിരുദം നേടിയ ഇവര്‍ ചില്ലറക്കാരിയല്ല. യാന്യാന്‍ ഒരു ഡോക്ടര്‍ മാത്രമല്ല. ബോഡി ബില്‍ഡര്‍ കൂടിയാണ്. 120 കിലോ ഭാരം വരെ ഉയര്‍ത്താനും ഒറ്റക്കൈകൊണ്ട് ചെയിന്‍സോ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന ബോഡി ബില്‍ഡറാണ് ഫോറന്‍സിക് പത്തോളജിസ്റ്റ് യാന്യാന്‍.

ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 600 മൃതദേഹങ്ങളാണ് യാന്യാന്‍ പരിശോധിച്ചത്. അതും അസ്വാഭാവികമായ മരണത്തിനിരയായവരുടെ. തലയോട്ടി തുറന്നുള്ള പരിശോധനകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ യാന്യാന് ഉള്ള കഴിവ് മെഡിക്കല്‍ രംഗത്തുളള മുന്‍വിധികളെ മാറ്റിമറിക്കുകയാണ്.

14,000 ഫോളോവേഴ്‌സുള്ള ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടും യാന്യാന് ഉണ്ട്. ഫിറ്റ്‌നസ് ദിനചര്യകളും തന്റെ ജോലിയെക്കുറിച്ചുളള ഉള്‍ക്കാഴ്ചകളും പങ്കുവയ്ക്കുന്ന ചാനലാണിത്. ഫോറന്‍സിക് രംഗത്തും ഫിറ്റ്‌നസ് രംഗത്തും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ ചോദ്യം ചെയ്ത് സ്ത്രീകളെയും ഈ രംഗങ്ങളിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് യാന്‍യാന്‍ പറയുന്നു. മരിച്ചവര്‍ക്ക് നീതിയും അവരുടെ കുടുംബങ്ങള്‍ക്ക് സമാധാനവും കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇവര്‍ പറയുന്നു.

Content Highlights :This doctor is different, he examines dead bodies and opens skulls in 3 minutes

dot image
To advertise here,contact us
dot image