തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടോ; ഈ ഭക്ഷണം ശീലമാക്കൂ

ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒരു ഗ്രന്ഥിയാണ് ഇത്

dot image

നിങ്ങളുടെ കഴുത്തിലുള്ള പൂമ്പാറ്റയുടെ ആകൃതിയിലുള്ള ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. പക്ഷെ ഇതിന് ശരീരത്തിലുള്ള സ്വാധീനം വളരെ വലുതാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍, മാനസികനില, ആര്‍ത്തവചക്രം തുടങ്ങി പല കാര്യങ്ങളെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് സാധിക്കും. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒരു ഗ്രന്ഥിയാണ് ഇത്. ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതുകൊണ്ടുതന്നെ ക്ഷീണം, തളര്‍ച്ച, ഭാരക്കൂടുതല്‍, വല്ലാതെ തണുക്കുക, മുടി കനം കുറയുക തുടങ്ങി പല പ്രശ്‌നങ്ങള്‍ നാം നേരിടേണ്ടി വരും.

തൈറോയ്ഡുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്ക് കൃത്യമായ മരുന്ന് എടുത്തില്ലെങ്കില്‍ പ്രത്യേകിച്ച് ഹൈപ്പോ തൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് എന്നിവയ്ക്ക് അത് പ്രതീക്ഷിക്കാത്ത തരത്തിലായിരുക്കും ശരീരത്തില്‍ പ്രതികരണങ്ങളുണ്ടാക്കുക. ചില ഭക്ഷണ ക്രമത്തിലൂടെ തൈറോയ്ഡ് ആരോഗ്യത്തെ മെച്ചപ്പെടുത്താനാകും.

ബ്രസീല്‍ നട്‌സ്

സെലെനിയം ധാരാളം അടങ്ങിയിട്ടുള്ള ബ്രസീല്‍ നട്‌സ് കഴിക്കുന്നത് ഗുണം ചെയ്യും. തൈറോയ്ഡ് ഹോര്‍മോണുകളെ ആക്ടിവേറ്റ് ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നതാണ് സെലെനിയം. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്നും നീര്‍വീക്കത്തില്‍ നിന്നും തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്നതിന് സഹായിക്കും. ദിവസം ഒന്നോ രണ്ടോ ബ്രസീല്‍ നട്‌സ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ സെലെനിയം പ്രദാനം ചെയ്യും.

മുട്ട

തൈറോയ്ഡ് ഫ്രണ്ട്‌ലി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് മുട്ട.പ്രൊട്ടീനൊപ്പം അയഡിനും സെലെനിയവും ധാരാളം മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

യോഗര്‍ട്ടും മറ്റ് പാലുല്‍പ്പന്നങ്ങളും

അയഡിന്‍, വിറ്റമിന്‍ ഡി എന്നിവ ധാരാളം ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ ഡിയുടെ കുറവ് ഹഷിമോട്ടോ തൈറോയ്ഡിറ്റിസുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇതിനാല് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു.

അതുപോലെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുമുണ്ട്. ബ്രൊക്കോളി, കാബേജ് എന്നിവയില്‍ ഗോയിറ്റ്‌റോജെന്‍സ് അടങ്ങിയിട്ടുണ്ട്. ഇത് അയഡിന്‍ ആഗിരണംചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നതാണ്. അതിനാല്‍ ഹൈപ്പോ തൈറോയ്ഡിസം ഉള്ളവര്‍ ഇത് ഉപേക്ഷിക്കുന്നത് നന്നായിരിക്കും.

ഹാഷിമോട്ടോ തൈറോയ്ഡിസം ഉള്ളവരെ സംബന്ധിച്ചിടത്തോളം ഗ്ലൂട്ടനും പ്രശ്‌നമാണ്. ഇവര്‍ ഗ്ലൂട്ടന്‍ഫ്രീ ഡയറ്റ് സ്വീകരിക്കുന്നത് നന്നായിരിക്കും. ഇതെല്ലാം ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വേണം നടത്താന്‍ എന്നുമാത്രം.

Content Highlights: Thyroid issues and food habits

dot image
To advertise here,contact us
dot image