
ജോലിക്ക് പോകുന്ന ഭർത്താവിന് ലഞ്ച് പാക്ക് ചെയ്ത് നൽകുന്നതിനായി ദിവസവും 1167 രൂപ വാങ്ങുമെന്ന് യുവതി. യുഎസ്സില്‍ താമസിക്കുന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ ഇത് പോസ്റ്റ് ചെയ്തത്. വമ്പൻ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കുന്നത്. തന്റെ ഭർത്താവിന് ഭക്ഷണം പാക്ക് ചെയ്യുന്ന വീഡിയോ ടിക് ടോക്കിൽ പങ്കുവെച്ച റെയ് എന്ന യുവതി താൻ ഇതിന് ചാർജ് ചെയ്യുന്നുണ്ടെന്ന് പറയുകയായിരുന്നു.
'എന്റെ പങ്കാളിക്ക് ജോലിക്ക് വേണ്ടി ഉച്ചഭക്ഷണം പാക്ക് ചെയ്യാൻ ഒരു ദിവസം 10 പൗണ്ട് (1,167 രൂപ) ഞാൻ ഈടാക്കുന്നു. മക്‌ഡൊണാൾഡ്‌സിലോ ഗ്രെഗ്ഗിലോ എവിടെയായാലും അയാൾ 10 പൗണ്ട് ചെലവഴിച്ച് മറ്റൊരാളുടെ പോക്കറ്റിൽ പണം എത്തിക്കുന്നതിനേക്കാൾ എന്തുകൊണ്ടും എന്റെ പോക്കറ്റിലെത്തിക്കുന്നതല്ലെ നല്ലത്,' വീഡിയോയിൽ അവർ പറയുന്നു. പിന്നാലെ കമന്റ് ബോക്‌സിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ ചർച്ചക്കെത്തുകയായിരുന്നു.
'ജോലിസ്ഥലത്ത് പണം ലാഭിക്കുന്നതിന്റെ മുഴുവൻ ഉദ്ദേശവും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുക എന്നതാണ് എന്ന് ഞാൻ കരുതുന്നു, അതിനാൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും പണം ഈടാക്കുന്നതിൽ അർത്ഥമില്ല, നിങ്ങൾ ഓരോ തവണയും ആ 10 ഡോളർ ലാഭിക്കുന്നില്ലെങ്കിൽ അത് നഷ്ടമാകുന്നു,' എന്ന് ഒരാൾ കമന്റ് ചെയ്തു.
സമൂഹമെന്ന നിലയിൽ പിറകോട്ട് പോകുന്ന അവസ്ഥയാണ് ഇതെന്നും ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കണമെന്നും ഒരാൾ അഭിപ്രായം രെഖപ്പെടുത്തുന്നു. നെഗറ്റീവ് കമന്റുകളേക്കാൾ കൂടുതൽ പോസിറ്റീവ് റെസ്‌പോൺസാണ് ഭാര്യയുടെ ഈ നീക്കത്തിന് ലഭിക്കുന്നത്.
നിങ്ങൾ സ്‌നേഹിക്കുന്ന ഭാര്യക്ക് ലഞ്ചിന് പണം നൽകാനും അങ്ങനെയാണെങ്കിൽ എല്ലാവരും സന്തോഷത്തിലായിരിക്കുമെന്നും യുവതി പറയുന്നു.
Content Highlights- Woman Reveals She Charges Husband Rs 1,160 Daily For Homemade Lunch