
ലോകത്തിലെ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളില്‍ അമ്മയുടെ ഉദരത്തില്‍ നിന്ന് നേരത്തേ പുറത്തുവന്ന കുഞ്ഞ് എന്ന റെക്കോഡ് നേടിയിരിക്കുകയാണ് നാഷ് കീന്‍. 2024 ജൂലൈ 5 ന് അമേരിക്കയിലെ അയോവ സിറ്റിയിലാണ് നാഷ് കീന്‍ ജനിച്ചത്. ജനനസമയത്ത് വെറും 10 ഔണ്‍സ് ഭാരമുള്ള നാഷ് പ്രസവ തീയതിക്ക് ഏകദേശം 19 ആഴ്ച മുമ്പ് ജനിക്കുകയായിരുന്നു. ഈ മാസം ആദ്യം ജന്മദിനം ആഘോഷിച്ച നാഷ് കീനിന് ഏറ്റവും പ്രായം കുറഞ്ഞ, മാസം തികയാതെ പ്രസിച്ച കുഞ്ഞുനുള്ള ഗിന്നസ് റെക്കോര്‍ഡ് GWR ഔദ്യോഗികമായി പ്രഖ്യാപിച്ചു.
'ഒരു വര്‍ഷം മുന്‍പ് എന്താകും കുഞ്ഞിന്റെ അവസ്ഥയെന്നതിനെ കുറിച്ച് ആശങ്കയായിരുന്നു എന്നാല്‍ ഇപ്പോളിതാ അവന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് ഇത് ഞങ്ങള്‍ക്ക് പ്രതീക്ഷ തരുന്ന ഒന്നാണ്. ഭൂമിയിലേക്ക് വന്നപ്പോള്‍ മുതലുള്ള അവന്റെ യാത്ര ഏറെ കാഠിന്യം നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്ക് വളരെ അഭിമാനം തോന്നുന്നു'- നാഷിന്റെ മാതാപിതാക്കളായ മോളിയും റാന്‍ഡല്‍ കീനും പറഞ്ഞു. ഇപ്പോഴും അവന്‍ പോരാടുകയാണ്. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്താലാണ് ശ്വസിക്കുന്നത്, ഫീഡിംഗ് ട്യൂബുമുണ്ട്, കേള്‍വിക്കുറവിന് ശ്രവണ സഹായിയും ഉപയോഗിക്കുന്നുണ്ട്.
ജനിക്കുമ്പോള്‍ നാഷിന് വെറും 285 ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ, നീളം വെറും 24 സെന്റീമീറ്റര്‍. എന്റെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കാന്‍ പോലും ഇല്ലായിരിന്നുവെന്ന് അവന്റെ അമ്മയായ മോളി പറയുന്നു. നിലവില്‍ നാഷ് ഒരു റെക്കോര്‍ഡ് ജേതാവെന്നതിലപ്പുറം നിരവധിപേരുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ സാധിച്ച കുഞ്ഞായി മാറിയെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: US Boy Born At Just 21 Weeks Sets Guinness World Record For "Most Premature Baby"