ഡോക്ടർമാർക്ക് സാധിച്ചില്ല, അമ്മയുടെ രോഗകാരണം ചാറ്റ് ജിപിടി കണ്ടുപിടിച്ചു; വ്യത്യസ്ത വാദവുമായി യുവതി

ഹോമിയോപ്പതി ആയുർവേദ, അലോപ്പതി എന്നിവയെല്ലാം ശ്രമിച്ചിട്ടും അമ്മക്ക് അസുഖം മാറിയില്ലെന്ന് യുവതി വാദിക്കുന്നു

dot image

അമ്മയുടെ ജീവിതം ചാറ്റ് ജിപിടി രക്ഷിച്ചതിനെ കുറിച്ച് ഹൃദയഹാനിയായ കുറിപ്പ് പങ്കുവെച്ച് യുവതി. ശ്രെയ എന്ന എക്‌സ് ഹാൻഡലിൽ നിന്നുമാണ് പോസ്റ്റ് വന്നിരിക്കുന്നത്. തന്റെ അമ്മക്ക് ഒന്നര വർഷത്തോളം നിർത്താതയുള്ള ചുമയായിരുന്നുവെന്നും ഒരുപാട് വ്യത്യസ്ത ഡോക്ടർമാരുടെ ട്രീറ്റ്‌മെന്റുകൾ എടുത്തിട്ടും കാര്യമുണ്ടായില്ല എന്നും അവർ പോസ്റ്റ് ചെയ്യുന്നു. ഹോമിയോപ്പതി ആയുർവേദ, അലോപ്പതി എന്നിവയെല്ലാം ശ്രമിച്ചിട്ടും അമ്മക്ക് അസുഖം മാറിയില്ലെന്ന് യുവതി വാദിക്കുന്നു.

ആറ് മാസം കഴിഞ്ഞും ഇത് മാറിയില്ലെങ്കിൽ അമ്മയുടെ കാര്യം കഷ്ടമാകുമെന്നും ഡോക്ടർമാർ പറഞ്ഞതായി യുവതി കുറിക്കുന്നു. 'ഞാൻ പേടിച്ച് ഇരിക്കുകയായിരുന്നു. അത് മൂലം ഞാൻ എല്ലാം ചാറ്റ് ജിപിടിയോട് വിവരിച്ചു. രോഗം വരാനുള്ള നിരവധി കാരണങ്ങൾ ചാറ്റ് ജിപിടി എനിക്ക് നൽകി. അമ്മ ബിപിക്കുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അവർ ഇന്ന ചെരുവുകൾ ചേർത്തുള്ള ബിപി മെഡിക്കേഷനിലാണോ എന്ന് ചാറ്റ് ജിപിടി ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോൾ അതായിരിക്കാം കാരണമെന്ന് ചാറ്റ് ജിപിടി പറഞ്ഞു. സത്യത്തിൽ ഞങ്ങളിത് ചിന്തിച്ചത് പോലുമില്ലായിരുന്നു.

ഡോകടറെ അറിയിക്കുകയം അദ്ദേഹം പെട്ടെന്ന് തന്നെ ആ മരുന്ന് മാറ്റുകയും ചെയ്തു. ഭാഗ്യത്തിന് എന്റെ അമ്മ ഇപ്പോൾ സുഖം പ്രാപിച്ചു. ഞാൻ കൂട്ടിപറയുകയല്ല. പക്ഷെ ചാറ്റ് ജിപിടിയാണ് അമ്മയുടെ ജീവിതം രക്ഷിച്ചത്,' ശ്രെയ കുറിച്ചു.

പോസ്റ്റിന്റെ അവസാനം ചാറ്റ് ജിപിടയുടെ സിഇഒ സാം ആൾട്ടമാന് ശ്രെയ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights- Woman Claims Chat Gpt Diagnosed Her Mother's Illness After Doctors Failed

dot image
To advertise here,contact us
dot image