ഇടക്കുപോയി ക്‌ളീൻ ചെയ്യിപ്പിക്കേണ്ട!; പല്ലുകളിലെ മഞ്ഞ നിറം കളയാൻ ഇതെല്ലാം തന്നെ ധാരാളം

പ്രകൃതിദത്തമായ ചില മാര്‍ഗങ്ങളിലൂടെ പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും

dot image

പല്ലുകൾ വൃത്തിയായി സൂക്ഷിക്കുകയും വെള്ളനിറം നിലനിർത്തുകയും ചെയ്യുക എന്നത് പലപ്പോഴും നമുക്ക് മുന്നിൽ വലിയ വെല്ലുവിളിയാകാറുണ്ട്. പലപ്പോഴും പലരും ഡെന്റൽ ക്ലിനിക്കിനെ ആശ്രയിക്കാറുണ്ടെങ്കിലും അത് പല്ലിന്റെ 'ഇനാമൽ' പോലെയുള്ളവയെ ബാധിക്കുന്നത് കൊണ്ട് തന്നെ സുരക്ഷിത മാർഗ്ഗമല്ല.

എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങളിലൂടെ പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും. അത്തരത്തില്‍ പല്ലുകളുടെ മഞ്ഞ നിറം കളയാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബേക്കിംഗ് സോഡ പല്ലിലെ മഞ്ഞ നിറത്തെയും കറയെയും ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിനായി ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂട്ടി ചേര്‍ത്ത് പല്ലുകള്‍ തേയ്ക്കാം. എന്നാൽ ബേക്കിംഗ് സോഡയുടെ അളവ് കൂടിപ്പോകാതെ നോക്കണം.

ഓറഞ്ചിന്റെ തൊലി കൊണ്ട് പല്ലുകളിൽ നന്നായി ഉരസുക. പതിവായി ഇങ്ങനെ ചെയ്യുന്നത് പല്ലുകളിലെ കറ അകറ്റാന്‍ സഹായിക്കും. മാത്രമല്ല ഇതിന് മറ്റ് സൈഡ് ഇഫക്ടുകളും ഇല്ല. ഇതുപോലെ ചെറുനാരങ്ങയുടെ തൊലി കൊണ്ട് പല്ലുകളിൽ ഉരസുന്നതും പല്ലിനു നിറം നൽകാൻ സഹായിക്കും.

മഞ്ഞള്‍, ഗ്രാമ്പൂ തുടങ്ങിയവ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഒരൽപ്പം ഉപ്പ് കൂടി മഞ്ഞളില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഉമിക്കരി കൊണ്ടുള്ള പല്ലുതേപ്പും ഗുണം ചെയ്യും. പണ്ട് സാധാരണയായി കണ്ടുവന്നിരുന്ന ശീലമായിരുന്നു ഇത്.

Content Highlights: This is enough to remove the yellow color from your teeth

dot image
To advertise here,contact us
dot image