
ജനറൽ കമ്പാർട്ട്‌മെന്റിലെ തിരക്ക് ഓർക്കുമ്പോൾ രണ്ടു മണിക്കൂർ യാത്രയാണേൽ പോലും സ്ലീപർ എടുത്ത് സ്വസ്ഥവും സമാധാനവുമായി പോകാമെന്ന് വിചാരിക്കുന്ന ചിലരെങ്കിലും ഉണ്ടാകും, പ്രത്യേകിച്ച് ട്രെയിന് മുന്നിലും പിറകിലുമായി രണ്ട് ജനറൽ കോച്ച് മാത്രമാണെങ്കിൽ പിന്നെ മറിച്ചൊരു ചിന്തയേ ഉണ്ടാവില്ല. സ്വസ്ഥമായി തലചായ്ക്കുകയും ചെയ്യാം സുഖയാത്രയുമാകും എന്ന് വിചാരിച്ച് അബദ്ധം കാണിക്കരുത്.
സ്ലീപർ ടിക്കറ്റാണെന്ന് കരുതി ഉറങ്ങി പോയാൽ അത് അനുവദിച്ച് തരാൻ കഴിയില്ല. ശ്രദ്ധിക്കുക, പറയുന്നത് പകൽ സമയങ്ങളിലെ കാര്യമാണ്. നിയമം പറയുന്നത് ഇങ്ങനെയാണ് കേട്ടോ. സ്ലീപ്പറിൽ ലോവർ ബർത്ത് തെരഞ്ഞെടുത്ത് കിടന്നുറങ്ങി പോകാൻ പകൽ സമയങ്ങളിൽ കഴിയില്ല. ഇക്കാര്യം പലർക്കും അറിയില്ല എന്നതാണ് വാസ്തവം. പകലാണ് യാത്രയെങ്കിൽ അപ്പർ ബർത്ത് ഒഴികെയുള്ള എല്ലാ സീറ്റുകളും ബുക്ക് ചെയ്താൽ ഇരുന്ന് മാത്രം യാത്ര ചെയ്യാൻ ഓർമിക്കുക. മറ്റ് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടിന് പുറമേ ഈ പകലുറക്കം പല തർക്കങ്ങളിലും ചെന്നെത്തിയിട്ടുണ്ടെന്നതാണ് ഈ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം. പക്ഷേ ഗർഭിണികൾ, രോഗികൾ, അംഗവൈകല്യമുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണനയുണ്ട്.
രാത്രി പത്ത് മണി മുതൽ രാവിലെ ആറു മണിവരെ സുഖമായി ഉറങ്ങിക്കോളു. ഇതാണ് റിസർവ്ഡ് സീറ്റിലെ ഉറങ്ങാനുള്ള സമയം. ഒമ്പത് മുതൽ ആറെന്ന രീതിയാണ് ഇപ്പോൾ പുതിയ സമയക്രമമാക്കി മാറ്റിയിരിക്കുന്നത്. തീർന്നില്ല ആർഎസി ടിക്കറ്റിൽ സൈഡ് ലോവർബർത്തിൽ യാത്ര ചെയ്യുന്നവർ സൈഡ് അപ്പർ ബർത്തിൽ യാത്രചെയ്യുന്നവർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം നൽകിയിരിക്കണം. ഇനി സൈഡ് അപ്പർ ബർത്ത് റിസർവ് ചെയ്തയാൾ ഉറങ്ങാൻ അനുവദിച്ചിരിക്കുന്ന സമയം ലോവർ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാനും പാടില്ല.
Content Highlights: During day time traveling with a sleeper ticket won't allow passenger to sleep in lower birth