ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

ഇന്ന് വൈകുന്നേരമാണ് സംഭവം

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു
dot image

കാസര്‍കോട്: കാസര്‍കോട് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ദേശീയപാതാ നിര്‍മ്മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്റെ മൈലാട്ടിയിലെ ലേബര്‍ ക്യാമ്പിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ യതീവീന്ദര്‍ സിംഗ്, ഗുര്‍ബാസിംഗ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഇന്ന് വൈകുന്നേരമാണ് സംഭവം. ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

Content Highlights: Two guest Workers stabbed in clash

dot image
To advertise here,contact us
dot image