20 എയർ ഗണ്‍, മൂന്ന് റൈഫിളുകള്‍, 200ലധികം വെടിയുണ്ടകള്‍; എടവണ്ണയിൽ വീട്ടിൽ വൻ ആയുധവേട്ട

വീട്ടുടമസ്ഥൻ അറസ്റ്റില്‍, പൊലീസ് പരിശോധന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍

20 എയർ ഗണ്‍, മൂന്ന് റൈഫിളുകള്‍, 200ലധികം വെടിയുണ്ടകള്‍; എടവണ്ണയിൽ വീട്ടിൽ വൻ ആയുധവേട്ട
dot image

മലപ്പുറം: എടവണ്ണയിൽ വീട്ടിൽ വൻ ആയുധവേട്ട. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്‌സും കണ്ടെത്തി. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ആയുധങ്ങൾ സൂക്ഷിച്ച് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇയാൾക്ക് രണ്ട് റൈഫിൾ സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടെന്നും എന്നാല്‍ അനുവദിച്ച ലൈസൻസിലും അധികം ആയുധങ്ങളാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights: Massive arms raid at Edavanna Malappuram

dot image
To advertise here,contact us
dot image