ഇത് ഞാനിങ്ങ് എടുക്കുവാ...കല്യാണ വീട്ടില്‍ നിന്ന് ചിക്കൻപീസ് ഹാൻഡ്ബാഗിൽ ഒളിപ്പിച്ച് യുവതി, പിന്നീട് സംഭവിച്ചത്

സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഇത് ഞാനിങ്ങ് എടുക്കുവാ...കല്യാണ വീട്ടില്‍ നിന്ന് ചിക്കൻപീസ് ഹാൻഡ്ബാഗിൽ ഒളിപ്പിച്ച് യുവതി, പിന്നീട് സംഭവിച്ചത്
dot image

കല്യാണ വീട്ടില്‍ പോകുമ്പോള്‍ ചിക്കന്‍പീസെടുത്ത് പോക്കറ്റിലിട്ട് കൊണ്ടുപോകാറുണ്ടെന്ന് നമ്മള്‍ തമാശയ്ക്ക് പറയാറുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമായൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സ്ത്രീ കല്യാണവിരുന്നിനിടയില്‍ ഒരു ചിക്കന്‍കാലിന്റെ പീസെടുത്ത് ഹാന്‍ഡ്ബാഗില്‍ വയ്ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഈ വീഡിയോ X-ല്‍ @MDaejazAlam1 എന്ന അക്കൗണ്ടില്‍ 67,300-ലധികം പേര്‍ കണ്ടു.

ഒരു ഉപയോക്താവ് എഴുതി സ്ത്രീകള്‍ പഴ്‌സ് ഉപയോഗിക്കുന്നത് മേക്കപ്പിന് മാത്രമല്ല എമര്‍ജന്‍സി ഫുഡിന് കൂടിയാണെന്ന്. ഹാന്‍ഡ് ബാഗിന് ഇങ്ങനൊരു ഉപയോഗം കൂടി ഉണ്ടോയെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ഇത് വളരെ മോശം പ്രവൃത്തിയാണെന്നുള്ള രീതിയിലുള്ള കമന്റും വീഡിയോയ്ക്ക് താഴെ കാണാന്‍ സാധിക്കും.

സിനിമകളില്‍ മാത്രമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടിട്ടുള്ളതെന്നും ഇത് യഥാര്‍ത്ഥത്തില്‍ തമാശയായി തോന്നുന്നുവെന്നുമാണ് മറ്റൊരു കമന്റ്. പല കല്യാണ വീഡിയോകളിലും ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒരു ഉപയോക്താവ് കമന്റിട്ടത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

Content Highlights: Woman Sneaks Chicken Leg Piece Into Her Purse At Ceremony Video viral

dot image
To advertise here,contact us
dot image