പാട്ടുപ്രേമികളെ..ഇതിലേ..; നിമിഷങ്ങൾക്കുള്ളിൽ പാട്ടുണ്ടാക്കാം; വരികൾ വരെ 'സുനോ എഐ' തരും

ഇപ്പോഴിതാ ഗാനരചനയിലും എഐ സാങ്കേതിക വിദ്യ കഴിവ് തെളിയിച്ചിരിക്കുകയാണ്.

dot image

ആർട്ടിഫിഷൽ ഇന്റലിജൻസ് അഥവാ എഐ കൈവെക്കാത്ത മേഖലകൾ വളരെ ചുരുക്കമാണ്. ഇപ്പോഴിതാ ഗാനരചനയിലും എഐ സാങ്കേതിക വിദ്യ കഴിവ് തെളിയിച്ചിരിക്കുകയാണ്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും സംഗീതോപകരണം ഉപയോഗിക്കാൻ അറിയില്ലെങ്കിലും നിങ്ങൾക്ക് എഐ ടൂളുകൾ ഉപയോഗിച്ച് എളുപ്പത്തിൽ സംഗീതം നിർമിക്കാൻ കഴിയും. ഇതിനായി ഉപയോഗിക്കാവുന്ന മികച്ച ഒരു ടൂളാണ് 'സുനോ എഐ' ഉപയോഗിച്ചാൽ മതി.

നിങ്ങളുടെ ഭാവനയും അതിനെ വിവരിക്കുന്ന കുറച്ച് നിർദേശങ്ങളും നൽകിയാൽ സുനോ വഴി നിങ്ങൾക്ക് വോക്കൽ ട്രാക്കും ഇൻസ്ട്രമെന്റൽ ട്രാക്കും അടങ്ങുന്ന ഒരു പൂർണ്ണമായ ഗാനം തന്നെ ലഭിക്കും. അതും നിമിഷങ്ങൾക്കുള്ളിൽ.

ഇതിൽ ഒരു പ്രോംപ്റ്റ്, അല്ലെങ്കിൽ ഗാനാവിഷ്‌ക്കാരയോഗ്യമായ വരികൾ നൽകി, വോക്കൽസ്, ഇൻസ്ട്രുമെന്റേഷൻ എന്നിവ അടങ്ങുന്ന ഒരു പൂർണ്ണമായ ട്രാക്ക് സൃഷ്ടിക്കാൻ കഴിയുന്ന ടെക്സ്റ്റ്-ടു-മ്യൂസിക് ജനറേഷൻ സംവിധാനം ഉണ്ട്. ഇതിൽ ഒന്നിലധികം ഗാനശൈലികൾ ലഭിക്കും. അതായത് പോപ്പ്, ഹിപ്-ഹോപ്പ്, ജാസ്, മെറ്റൽ, ഇലക്ട്രോണിക് സംഗീതം എന്നിവയുൾപ്പെടെ വിവിധ വോക്കൽ ടോണുകളും വിഭാഗങ്ങളും സുനോയിൽ ഉണ്ട്. ഇതിൽ നമ്മുക്കാവശ്യമുള്ളവ തിരഞ്ഞെടുക്കുക.

സുനോ ഉപയോഗിക്കാൻ ആദ്യം അതിന്റെ വെബ്‌സൈറ്റ് (www.suno.com) സന്ദർശിച്ച് സൈൻ അപ്പ് ചെയ്യുക. ശേഷം കാണുന്ന സിംപിൾ അല്ലെങ്കിൽ കസ്റ്റം മോഡ് എന്നിവ വഴി സംഗീത രചന തുടങ്ങാം. സിംപിൾ വഴി തിരഞ്ഞെടുത്താൽ നിങ്ങൾ ഒരു ചെറിയ പ്രോംപ്റ്റ് മാത്രം നൽകിയാൽ മതി, ഗാനത്തിനുള്ള വരികൾ, ശബ്ദം, സംഗീതം എന്നിവയെല്ലാം സുനോ തന്നെ സൃഷ്ടിക്കുന്നു. തുടക്കക്കാർക്ക് ഈ മാർഗം സഹായകരമാണ്.

കസ്റ്റം മോഡിൽ ഗാനത്തിനുള്ള വരികൾ നിങ്ങൾക്ക് തന്നെ കൊടുക്കാം. അത് സ്വന്തമായി എഴുതുകയോ ചാറ്റ് ജി പി ടി വഴി കണ്ടെത്തി ഇവിടെ പേസ്റ്റ് ചെയ്യുകയോ ആവാം. അതേ സമയം മനുഷ്യർ ഈണം നല്കുമ്പോഴുള്ള വൈകാരികത ഈ സൃഷ്ടികൾക്ക് കിട്ടണമെന്നില്ല എന്നത് ഇതിന്റെ ന്യൂനതയാണ്. ഇതിന്റെ പകർപ്പവകാശവും പാതി സുനോയിൽ നിക്ഷിപ്തമായിരിക്കും.


Content Highlights:You will have a song in seconds; 'Suno AI' will even give you the lyrics

dot image
To advertise here,contact us
dot image