നരേന്ദ്രാ, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി; പിറന്നാൾ ആശംസകളുമായി ട്രംപ്

പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നതായി ട്രംപ് സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു

നരേന്ദ്രാ, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി; പിറന്നാൾ ആശംസകളുമായി ട്രംപ്
dot image

വാഷിങ്ടൻ: 75-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നതായി ട്രംപ് സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. റഷ്യ-യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ മോദി നൽകിയ പിന്തുണയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. 'എൻ്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇപ്പോൾ ഒരു മികച്ച ഫോൺ സംഭാഷണം നടത്തി. ഞാൻ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി', ട്രംപ് കുറിച്ചു.

പിന്നാലെ ട്രംപിന് നന്ദി അറിയിച്ച് മോദിയും രംഗത്തെത്തി. ട്രംപിന്റെ ഊഷ്മളമായ ആശംസകൾക്ക് നന്ദി അറിയിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും പറഞ്ഞു.

'എന്റെ 75-ാം ജന്മദിനത്തിൽ ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ ഞാനും ഇന്ത്യയും യുഎസ്സും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പൂർണ്ണമായി പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരത്തിനായുള്ള നിങ്ങളുടെ സംരംഭങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു', മോദി കുറിച്ചു.

Content Highlights: PM Modi gets birthday call from Trump

dot image
To advertise here,contact us
dot image