
ഇന്ത്യക്കാരും അവരുടെ പൗരബോധവും പലപ്പോഴും വിമർശനങ്ങൾക്ക് വഴി വെക്കാറുണ്ട്. അതിൽ എപ്പോഴും ചർച്ചാവിഷയം ആവുന്ന ഒന്നാണ് ഇന്ത്യകാരുടെ ഉച്ചത്തിലുള്ള സംസാരവും പൊതു ഇടങ്ങളിലുള്ള ബഹളവും. ഈപ്പോഴിതാ ഈ പെരുമാറ്റത്തെ വിമർശിച്ചു കൊണ്ടുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ഒരു യുവാവ്.
വീഡിയോയിൽ ഒരു ക്ഷേത്ര പരിസരത്ത് നിന്ന് ഒരു കൂട്ടം ഇന്ത്യക്കാർ ഉച്ചത്തിൽ സംസാരിക്കുന്നതായി കാണാം. പിന്നാലെ എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഉച്ചത്തിൽ ഇങ്ങനെ സംസാരിക്കുന്നതെന്നും എന്തുകൊണ്ടാണവർ എവിടെ പോയാലും ബഹളമുണ്ടാക്കുന്നതെന്നും യുവാവ് ചോദിക്കുന്നു. മറ്റൊരു രാജ്യത്തെ സമാധാനത്തെയും സംസ്കാരത്തെയും ഇവർ ബഹുമാനിക്കുന്നില്ല. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഇത് തനിക്ക് വളരെ നാണക്കേടുണ്ടാക്കുന്നുവെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
"മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഇന്ത്യൻ ജനക്കൂട്ടത്തെ ഇഷ്ടപ്പെടാത്തതിൽ അതിശയിക്കാനില്ല," എന്നാണ് പോസ്റ്റിന് താഴെ എഴുതിയിരിക്കുന്നത്. പിന്നാലെ യുവാവിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. "അവർ പരസ്പരം സംസാരിക്കാറില്ല, പരസ്പരം ആക്രോശിക്കുകയാണ് ചെയ്യുക" ഒരാൾ അഭിപ്രായപ്പെട്ടു. "ഞാൻ ഒരു കുന്നിൻ പ്രദേശത്താണ് താമസിക്കുന്നത്, വർഷം മുഴുവനും ഞങ്ങൾക്ക് വിനോദസഞ്ചാരികളെ ലഭിക്കുന്നു, ഇന്ത്യക്കാരും വിദേശികളുമായ വിനോദസഞ്ചാരികൾ തമ്മിലുള്ള വ്യത്യാസം വളരെ വ്യത്യസ്ഥമാണ്," മറ്റൊരാൾ പറയുന്നു. 'growithstephen' എന്ന ഇൻസ്റ്റാഗ്രാമിൽ ഹാൻഡിലാണ് ഈ വീഡിയോ പങ്കിട്ടത്. ഇത് വരെ 38,000-ത്തിലധികം ആളുകൾ ഈ പോസ്റ്റ് കാണുകയും ചെയ്തു.
Content Highlights- 'What a fuss, no wonder other countries don't like Indians', man's video goes viral