കോൾഡ്‌പ്ലേയിൽ ഒരുമിച്ച് നൃത്തം വച്ച് CEOയും HR ഉം; ക്യാമറയിൽ പതിഞ്ഞതോടെ ഓടിയൊളിച്ചു; ചിരി പടർത്തി VIDEO

ഇരുവരും എക്സ്ട്രാ മാര്യേജ് അഫയറിലാണെന്ന് ആരോപണമുയർന്നു

dot image

ബോസ്റ്റണിൽ നടന്ന കോൾഡ്‌പ്ലേ സംഗീത പരിപാടിയുടെ ലൈവ് ക്യാമറയിൽ പതിഞ്ഞ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ സഹപ്രവർത്തകയായ ക്രിസ്റ്റിൻ കാബോട്ടിനൊപ്പം പ്രമുഖ ക്ലൗഡ് കമ്പനിയായ അസ്‌ട്രോണമർ സിഇഒ ആൻഡി ബൈറൺ സംഗീത വിരുന്ന് ആസ്വദിക്കുന്നതാണ് വീഡിയോയിലുള്ളത്.

ക്യാമറയിൽ തങ്ങൾ പതിയുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും പരസ്പരം പിടിവിട്ട് ഒളിക്കുന്നതാണ് ദൃശ്യം. ഇത് പ്രേക്ഷകരിൽ ചിരി പടർത്തുകയും ചർച്ചകളിലേക്ക് നയിക്കുകയും ചെയ്തു. ഇരുവരും എക്സ്ട്രാ മാര്യേജ് അഫയറിലാണെന്നും മറ്റുള്ളവർ ഇത് അറിയുന്നതിനെ അവർ ഭയപ്പെടുന്നുവെന്നും ചിലർ ആരോപിക്കുന്നു.

സംഭവമേതായാലും അസ്‌ട്രോണമർ കമ്പനിക്കും നഷ്ടങ്ങളുണ്ടാക്കി. സിഇഒയ്ക്കും എച്ച്ആറിനുമെതിരെ നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നിരിക്കുകയാണ്. എന്നാൽ കമ്പനി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചില്ല.

ഡേറ്റാ പൈപ്പ്‌ലൈനുകൾ സ്കെയിലിൽ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും നിരീക്ഷിക്കാനും സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനായി ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്ന ഒരു കമ്പനിയാണ് ആസ്ട്രോണമർ.

Content Highlights: Coldplay exposes' CEO Andy Byron cuddling with HR chief; netizens react

dot image
To advertise here,contact us
dot image