

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് ഭേദപ്പെട്ട തുടക്കം. തിരുവനന്തപുരം കെസിഎ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കർണാടക ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ ശ്രീജിത്തിന്റെ അർധസെഞ്ച്വറിയാണ് കർണാടകയെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 53 റണ്‍സുമായി ശ്രീജിത്തും 32 റണ്‍സോടെ കരുണ്‍ നായരുമാണ് ക്രീസില്‍.
എട്ട് റണ്‍സെടുത്ത കെ വി അനീഷിനെയും അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിനെയുമാണ് കര്‍ണാടകയ്ക്ക് നഷ്ടമായത്. കേരളത്തിന് വേണ്ടി എം ഡി നിധീഷും എൻ പി ബേസിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Ranji Trophy 2025-26 round 3: Kerala vs Karnataka Match Updates