

ആപ്പിള്‍ വാച്ചിന്റെ കൃത്യമായ ഇടപ്പെടല്‍ കൊണ്ട് ഒരാളുടെ ജീവന്‍ തന്നെ രക്ഷിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാകുന്നത്. 26 കാരനായ ഒരു ബിസിനസുകാരന്റെ ജീവന്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പാണ് ആപ്പിള്‍ നല്‍കിയത്.

നൈന്‍പൂരിലെ അരി നിര്‍മ്മാണ പ്ലാന്റ് ഉടമയായ സാഹിലിന്റെ ജീവനാണ് ആപ്പിള്‍ വാച്ച് രക്ഷിച്ചത്. സാഹില്‍ ഈ മാസം തുടക്കം ജോലി ആവശ്യങ്ങള്‍ക്കായി ജബല്‍പൂരിലേക്ക് പോകാന്‍ നില്‍കുകയായിരുന്നു. ഇതിനിടയില്‍ സിനിമയ്ക്ക് പോകാന്‍ ഇയാള്‍ തീരുമാനിച്ചിരുന്നു. സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ വാച്ചില്‍ നിന്ന് അസാധാരണമായ വേഗത്തില്‍ ഹൃദയമിടിപ്പ് കൂടുന്നുവെന്ന മുന്നറിയിപ്പ് വരുന്നത്. ഇതില്‍ ആശങ്ക തോന്നിയ സാഹില്‍ യാത്ര മാറ്റിവെച്ച് ആശുപത്രിയിലേക്കേ് പോയി. ഈ സമയത്താണ് സാഹിലിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സ്‌ട്രോക്കിന് ഉള്‍പ്പടെ കാരണമായേക്കാമെന്നും കണ്ടെത്തി.
വാച്ചിലെ മുന്നറിയിപ്പ് കണ്ടില്ലായിരുന്നെങ്കില്‍ താന്‍ ഇതിനോടകം യാത്രക്കായി ട്രെയിനിലേക്ക് കയറിയിട്ടുണ്ടാവുമെന്നും രക്തസമ്മര്‍ദ്ദം മൂര്‍ച്ഛിച്ച് ബോധരഹിതനായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് സാഹില്‍ ജിമ്മില്‍ ചേരുന്നതിനോട് അനുബന്ധിച്ച് വാച്ച് വാങ്ങുന്നത്. വ്യായാമത്തിനിടയിലെ മെഷറുകൾ മോണിറ്റര്‍ ചെയ്യാൻ ഉദ്ദേശിച്ചായിരുന്നു വാച്ച് വാങ്ങിയതെങ്കിലും അത് തന്റെ ജീവന്‍ രക്ഷിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.
Content Highlights- Businessman gets new life after Apple Watch warning about excessive heart rate