

ലോക പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ തന്റെ വസതിയില്‍ കുങ്കുമ മരം നട്ടത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ' ധീരതയുടെയും പ്രചോദനത്തിന്റെയും ശക്തമായ പ്രതീകമാണ് കുങ്കുമ മരം' എന്നാണ് അദ്ദേഹം പറഞ്ഞത്. സിന്ദൂര്‍ ചെടി എന്താണെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നും അറിയാം..

കുങ്കുമ മരം എന്നറിയപ്പെടുന്ന ബിക്ല ഒറെല്ലാന, ഒരു ചെറിയ ഉഷ്ണമേഖല കുറ്റിച്ചെടിയാണ്. അതിന്റെ കടും ചുവപ്പ് നിറമുള്ള വിത്തുകളാണ് അതിന് ഇങ്ങനെ ഒരു പേര് ലഭിക്കാന്‍ കാരണം. ഉത്തരേന്ത്യയില്‍ ഇത് സിന്ദൂര്‍ പ്ലാന്‍റ് എന്നാണ് അറിയപ്പെടുന്നത്.
എന്തുകൊണ്ടാണ് സിന്ദൂര്‍ എന്ന പേര് വന്നത്
ഈ ചെടിയുടെ വിത്തിന് കടും ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമാണ് ഉളളത് എന്നതിനാലാണ് ഈ ചെടിയെ ഹിന്ദിയില്‍ സിന്ദൂര്‍ എന്ന് വിളിക്കുന്നത്. അന്നോട്ടോയുടെ വിത്തുകള്‍ക്ക് സ്വാഭാവികമായ ചുവന്ന നിറമുളള ഒരു പിഗ്മെന്റ് ഉണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളിലും നിറത്തിനായി ഈ വിത്തുകള്‍ ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിന് നിറം നല്‍കാനും , ആചാരങ്ങള്‍ക്കുളള ആവശ്യങ്ങള്‍ക്കുവേണ്ടി ആയാലും ഇതിന്റെ വിത്തുകള്‍ ഉപയോഗിച്ചുവരുന്നു.

സിന്ദൂര്‍ ചെടി ഏകദേശം 6-10 അടി ഉയരത്തില്‍ വളരുന്നു. ഇതിന് വലിയ ഹൃദയാകൃതിയുള്ള ഇലകളും പിങ്ക് അല്ലെങ്കില്‍ വെള്ള പൂക്കളും ഉണ്ടാകും. പൂക്കള്‍ കൊഴിഞ്ഞ് പോയ ശേഷം ചുവന്ന നിറമുള്ള ഒരു മുള്ളുള്ള പഴം വളര്‍ന്നുവരുന്നു. അതിന്റെ ഉള്ളില്‍ വിത്തുകളും ഉണ്ടാകും.
സിന്ദൂര്‍ ചെടിയില്‍ നിന്ന് ചുവന്ന ചായം ഉണ്ടാക്കുന്നത് നിരവധി ഘട്ടങ്ങളുളള ഒരു പ്രവൃത്തിയാണ്. ആദ്യം സിന്ദൂറിന്റെ ഫലങ്ങള്‍ വളര്‍ന്ന് പാകമായ ശേഷം വിത്തുകള്‍ ഉണക്കി എടുക്കുന്നു. പിന്നീട് ഇവ ചതച്ച് വെള്ളത്തിലോ എണ്ണയിലോ ഇട്ട് മിക്‌സ് ചെയ്‌തെടുത്താണ് ചായം ഉണ്ടാക്കുന്നത്. പ്രകൃതിദത്തമായതുകൊണ്ടുതന്നെ ഇതില്‍നിന്ന് ഉണ്ടാക്കുന്ന സിന്ദൂരം ചര്‍മത്തിനും നിറങ്ങള്‍ ഭക്ഷണത്തിലും ഉപയോഗിക്കാമെന്ന് പറയപ്പെടുന്നു.

സിന്ദൂര്‍ ചെടി വീട്ടില്‍ വളര്‍ത്താമെങ്കിലും വളരെയധികം പരിചരണം ആവശ്യമാണ്. ചെടിയുടെ കൊമ്പ് കോതിയൊതുക്കല്‍, നല്ല സൂര്യ പ്രകാശം ലഭിക്കല്‍ ഇവയൊക്കെ ആവശ്യമാണ്. പറമ്പിലോ പൂന്തോട്ടത്തിലോ ചെടി വളര്‍ത്താം. സിന്ദൂര്‍ ചെടിയുടെ ആരോഗ്യമുള്ള ഒരു ചെടി വാങ്ങി വയ്ക്കാം. മുടങ്ങാതെ നനച്ചുകൊടുക്കണം. ചെടി വളര്‍ത്തുന്ന സ്ഥലത്ത് കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
Content Highlights :Know what the sindoor plant is and what its benefits are