
പാന്‍കാര്‍ഡിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഉറപ്പാക്കുന്നത് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാനിലൂടെയാണ്. കാര്‍ഡ് ഉടമയുടെ പേര്, പിതാവിന്റെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ്, ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ വിവരങ്ങള്‍, കാര്‍ഡ് ഇഷ്യു ചെയ്ത തീയതി ഈ വിവരങ്ങളെല്ലാം കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു.
അതുകൊണ്ടുതന്നെ കാര്‍ഡിലെ വിവരങ്ങളെല്ലാം വ്യക്തമായിരിക്കേണ്ടതാണ്. പാന്‍ കാര്‍ഡിലെ ചിത്രം അവ്യക്തമോ കാലഹരണപ്പെട്ടതോ ആണെങ്കില്‍ ഫോട്ടോ ഓണ്‍ലൈന്‍ വഴി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. സുഗമവും സുരക്ഷിതവുമായ വെരിഫിക്കേഷന് വേണ്ടി പാന്‍കാര്‍ഡിലെ ചിത്രം വ്യക്തമായിരിക്കേണ്ടത് അത്യാവശ്യമാണ്.
അടുത്തുള്ള പാന്‍ കേന്ദ്രം സന്ദര്‍ശിച്ച് ഓഫ്‌ലൈനായും ഫോട്ടോ മാറ്റാവുന്നതാണ്.അനുബന്ധ രേഖകള്‍ കൈവശം കരുതണമെന്ന് മാത്രം.
Content Highlights :If the photo on your PAN card is unclear, you can change it yourself online