അജയ് ദേവ്ഗണിൻ്റെയും കാജോളിൻ്റെയും വില്ലയിൽ താമസിക്കാം; ഒരു ദിവസത്തെ വാടക 50,000 രൂപ

പോര്‍ച്ചുഗീസ് സ്‌റ്റൈലിലാണ് ഈ വില്ല നിര്‍മിച്ചിരിക്കുന്നത്

അജയ് ദേവ്ഗണിൻ്റെയും കാജോളിൻ്റെയും വില്ലയിൽ താമസിക്കാം; ഒരു ദിവസത്തെ വാടക 50,000 രൂപ
dot image

ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരദമ്പതികളാണ് കാജോളും അജയ് ദേവ്ഗണും. മക്കളായ നൈസ, യുഗ് എന്നിവര്‍ക്കൊപ്പം മുംബൈയിലെ ജുഹുവിലാണ് ഇരുവരുടെയും താമസം. ഇരുവര്‍ക്കും ഗോവയില്‍ വില്ല എറ്റേണ എന്ന പേരിലുള്ള ഒരു ആഢംബര വില്ലയുമുണ്ട്. ഇരുവരും ഗോവയിലെത്തുമ്പോള്‍ ഈ വില്ലയിലാണ് താമസിക്കുന്നത്.

5 ബെഡ്‌റൂം, വലിയ ലിവിങ് റൂം, പ്രൈവറ്റ് പൂള്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെട്ട ഒരു ലക്ഷ്വറി വില്ലയാണിത്. വില്ലയിലെ പ്രധാന ബെഡ്‌റൂം തുറക്കുന്നത് പൂന്തോട്ടത്തിലേക്കാണ്. ഈ ബെഡ്‌റൂമിലാണ് ഇവിടെയെത്തുമ്പോൾ ഇരുവരും താമസിക്കാറുള്ളത്.

അജയ് ദേവ്ഗണിന്റെയും കജോളിന്റെയും ഫ്രെയിം ചെയ്ത നിരവധി ചിത്രങ്ങളും ഈ വില്ലയ്ക്കുള്ളില്‍ കാണാന്‍ സാധിക്കും. ഇവയോടൊപ്പം ദമ്പതികള്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത പെയിന്റിങ്ങും ശില്‍പ്പങ്ങളും വില്ലയിലുണ്ട്. പോര്‍ച്ചുഗീസ് സ്‌റ്റൈലിലാണ് ഈ വില്ല നിര്‍മിച്ചിരിക്കുന്നത്.

വില്ലയുടെ താഴത്തെ നിലയില്‍ ഡൈനിങ് റൂം, ലിവിങ് റൂം എന്നിവയും മറ്റൊരു നിലയില്‍ മൂന്നു ബെഡ്‌റൂമുകളും ഉണ്ട്. 5 ബാത്‌റൂമുകളും നാലോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും വില്ലയിലുണ്ട്. അടുത്തിടെ കര്‍ളി ടെയ്ല്‍സ് എന്ന യൂട്യൂബ് ചാനലില്‍ ഈ വില്ലയുടെ ഹോം ടൂര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഗോവയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ബോളിവുഡ് ദമ്പതികളുടെ വില്ലയില്‍ വാടകയ്ക്ക് താമസിക്കാം. ഒരു രാത്രിക്ക് 50,000 രൂപയാണ് വാടകയായി നല്‍കേണ്ടത്.

അജയ്ക്കും കജോളിനും കൂടി 500 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അഭിനയത്തിനു പുറമെ വിവിധ ബിസിനസ് സംരംഭങ്ങളിലും ഇരുവര്‍ക്കും നിക്ഷേപങ്ങളുണ്ട്.

dot image
To advertise here,contact us
dot image