CSK വിട്ടുകളഞ്ഞ തുഷാറും റിസ്‌വിയും; ഇന്ന് മാച്ച് വിന്നിങ് ഹീറോസായി വിസ്മയം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോവുകയാണ്

CSK വിട്ടുകളഞ്ഞ തുഷാറും റിസ്‌വിയും; ഇന്ന് മാച്ച് വിന്നിങ് ഹീറോസായി വിസ്മയം
dot image

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോവുകയാണ്. രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ രണ്ട് മത്സരങ്ങളും ജയിച്ച രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസുമാണ് പോയിന്റ് ടേബിളിൽ മുന്നിൽ.

ഇന്നലെ മുംബൈയെ ആറ് വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്. ഗുജറാത്തിനെതിരെ ആറ് റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. യുവതാരം സമീർ റിസ്‌വിയാണ് ഡൽഹിയുടെ ജയത്തിൽ നിർണായകമായത്. യുവ താരം തുഷാർ ദേശ്പാണ്ഡെയാണ് അവസാന ഓവറിൽ രാജസ്ഥാന് വിജയം സമ്മാനിച്ചത്.

Also Read:

സിഎസ്കെ യുടെ മുൻ താരങ്ങളായ രണ്ട് പേരും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിനും രാജസ്ഥാൻ റോയൽസിനുമായി ഹീറോകളാവുമ്പോൾ തുടർച്ചയായ രണ്ടാം തോൽവിയോടെ സിഎസ്കെ താഴോട്ട് പോയിരിക്കുകയാണെന്ന് പറയാം.

സമീർ റിസ്‌വിയാണ് ആദ്യ രണ്ട് മത്സരത്തിലും കെെയടി നേടി നിലവിൽ റൺവേട്ടക്കാരിൽ തലപ്പത്ത് നിൽക്കുന്നത്. അവസാനം കളിച്ച മൂന്ന് ഐപിഎൽ മത്സരത്തിലും അർധ സെഞ്ചുറി നേടിയ റിസ്‌വി ഈ സീസണിലെ ഡൽഹിയുടെ രണ്ട് മത്സരത്തിലും കളിയിലെ താരമായി മാറിയിരിക്കുകയാണ്.

Also Read:

നേരത്തെ ചെന്നെെ സൂപ്പർ കിങ്സ് 8.4 കോടിക്ക് ടീമിലെത്തിച്ച താരമാണ് റിസ്‌വി, എന്നാൽ താരസമ്പന്നമായ സിഎസ്കെ റി റിസ്‌വിയിൽ വലിയ വിശ്വാസം അർപ്പിക്കാതെ കെെയൊഴിഞ്ഞു.

മിനി താരലേലത്തിൽ 95 ലക്ഷത്തിനാണ് റിസ്‌വി ഡൽഹിയിലേക്കെത്തിയത്. ലഖ്നൗവിനെതിരേ 47 പന്തിൽ 70 റൺസാണ് സമീർ റിസ്‌വി ലഖ്നൗവിനെതിരേ നേടിയത്. ഓപ്പണർമാർ പെട്ടെന്ന് മടങ്ങിയപ്പോഴും റിസ്വി കിടിലൻ പ്രകടനത്തോടെ ഡൽഹിയെ വിജയത്തിലേക്കെത്തിച്ചു. ഈ കളിയിലെ താരമാകാനും റിസ്‌വിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

Also Read:

ഇതിന് ശേഷം മുംബെെ ഇന്ത്യൻസിനെതിരേയും റിസ്‌വി കസറിയിരിക്കുകയാണ്. നാലാം നമ്പറിലിറങ്ങി 51 പന്തിൽ 90 റൺസാണ് റിസ്വി നേടിയത്. 7 വീതം ഫോറും സിക്സും ഉൾപ്പെടെയാണ് റിസ്‌വി മാച്ച് വിന്നറായത്. ഈ കളിയിലും റിസ്‌വിയാണ് കളിയിലെ താരമായത്.

തുഷാർ ദേശ്പാണ്ഡെ ഗുജറാത്ത് ടെെറ്റൻസിനെതിരേ രാജസ്ഥാൻ റോയൽസിന്റെ മാച്ച് വിന്നറായി മാറിയിരിക്കുകയാണ്. 2022ൽ 20 ലക്ഷത്തിന് സിഎസ്കെ ടീമിലെത്തിച്ച ദെശപാണ്ഡെ 2023ൽ 21 വിക്കറ്റുകളോടെ കസറി. എന്നിട്ടും ദേശ്പാണ്ഡെയെ നിലനിർത്താൻ സിഎസ്കെ തയ്യാറായില്ല. രാജസ്ഥാൻ റോയൽസ് 6.5 കോടിക്കാണ് ദേശ്പാണ്ഡെയെ ടീമിലേക്ക് കൊണ്ടുവന്നത്. അവസാന സീസണിൽ ദേശ്പാണ്ഡെ വലിയ മികവ് കാട്ടിയില്ല.

Also Read:

എന്നാൽ ഗുജറാത്തിനെതിരേ അവസാന ഓവറിൽ 11 റൺസ് പ്രതിരോധിച്ചാണ് ദേശ്പാണ്ഡെ കെെയടി നേടുന്നത്. അവസാന ഓവറിൽ വെറും 4 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് റൺസിന്റെ ജയം രാജസ്ഥാന് നേടിക്കൊടുക്കാൻ ദേശ്പാണ്ഡെക്ക് സാധിച്ചു.

Content Highlights: csk released players sameer rizvi tushar deshpande match winning performance ipl 2026

dot image
To advertise here,contact us
dot image