നിങ്ങളുടെ ഉറക്കം തകരാറിലാണോ ? കണ്ടെത്താം ഈ അഞ്ച് ലക്ഷണങ്ങളിലൂടെ

ഒരു മനുഷ്യൻ ഏഴ് മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങണം

നിങ്ങളുടെ ഉറക്കം തകരാറിലാണോ ? കണ്ടെത്താം ഈ അഞ്ച് ലക്ഷണങ്ങളിലൂടെ
dot image

ഉറക്കമില്ലായിമ ഒരു പ്രശ്നമാണ്. അത് പലരും തിരിച്ചറിയാറില്ല . ഉറക്കം ശരിയായില്ലെങ്കിൽ അത് ശരീരമൊട്ടാകെ ബാധിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ പരിഹാരം ഉറക്കമാണ്. ഒരു മനുഷ്യൻ ഏഴ് മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മൂഡ് സ്വിങ്സ്

തുടര്‍ച്ചയായുള്ള മൂഡ് സ്വിങ്സ് മതിയായ ഉറക്കം ലഭിക്കാതെ വരുന്നത് കൊണ്ടാവാം. ഇത് ദേഷ്യം, വിഷമം എന്നിങ്ങനെയുള്ള വികാരങ്ങള്‍ വര്‍ധിപ്പിക്കുന്നു.

Symptoms of Sleeplessness
Symptoms of Sleeplessness

ബ്രെയിന്‍ ഫോഗ്

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള ബുദ്ധിമുട്ട്, ആശയക്കുഴപ്പം എന്നിവ ബ്രെയിന്‍ ഫോഗിന്റെ ലക്ഷണങ്ങളാണ്. കൃത്യമായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ തലച്ചോറിനുണ്ടാവുന്ന സമ്മര്‍ദ്ദം ഈ അവസ്ഥയ്ക്കുള്ള ഒരു കാരണമാണ്.

ക്ഷീണം

മതിയായ ഉറക്കം ലഭിക്കാത്തവരില്‍ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് ക്ഷീണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും അവതാളത്തിലാക്കിയേക്കാം.

Symptoms of Sleeplessness
Memory Loss

ഓര്‍മക്കുറവ്

തുടര്‍ച്ചയായി ഉണ്ടാവുന്ന ഓര്‍മക്കുറവിന് പിന്നില്‍ മതിയായ ഉറക്കം ലഭിക്കാത്തതും കാരണമാവാറുണ്ട്.

Symptoms of Sleeplessness
Tiredness

അമിതമായ വിശപ്പ്

ഉറക്കക്കുറവ് വിശപ്പുമായി ബന്ധപ്പെട്ട് ഹോര്‍മോണുകളായ ഗ്രെലിന്‍, ലെപ്റ്റിന്‍ എന്നിവയുടെ സന്തുലിതാവസ്ഥയെ അവതാളത്തിലാക്കുന്നു. ഇത് അമിതമായ വിശപ്പിന് കാരണമായേക്കാം

Content highlights: Symptoms that appears when u don't get proper sleep

dot image
To advertise here,contact us
dot image