യുഎസ് സെനറ്ററായ അബ്ദുള്‍ അല്‍ സയ്യിദിന് ഇന്ത്യയുമായി ബന്ധം; പങ്കാളിയുടെ കുടുംബവേരുകൾ കർണാടകയിൽ

മിഷിഗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് അബ്ദുള്‍ അല്‍-സയീദിനെ പരിചയപ്പെടുന്നത്

യുഎസ് സെനറ്ററായ അബ്ദുള്‍ അല്‍ സയ്യിദിന് ഇന്ത്യയുമായി ബന്ധം; പങ്കാളിയുടെ കുടുംബവേരുകൾ കർണാടകയിൽ
dot image

ന്യൂഡൽഹി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യ മുസ്ലിം സെനറ്ററായി വിജയിച്ച അബ്ദുള്‍ എല്‍-സയീദിന്റെ വിജയത്തോടെ ശ്രദ്ധേയമാവുകയാണ് കര്‍ണാടകയിലെ ഭട്കൽ എന്ന ഗ്രാമം. കാരണം മറ്റൊന്നുമല്ല, അബ്ദുള്‍ അല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാക്കുവിന്റെ കുടുംബവേരുകള്‍ കര്‍ണാടകയിലെ ഭട്കലിലാണ്.

പ്രശസ്ത സൈക്യാട്രിസ്റ്റായ ഡോ. സാറ ജുകാക്കു, മിഷിഗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് അബ്ദുള്‍ അല്‍-സയീദിനെ പരിചയപ്പെടുന്നത്. ഇരുവരും 2006ല്‍ വിവാഹിതരായി. 2026ലെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സാറ സജീവമായി പങ്കെടുത്തിരുന്നു. ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സാറ നടത്തിയ പരാമര്‍ശവും അന്ന് ശ്രദ്ധ നേടിയിരുന്നു. 'അദ്ദേഹത്തോട് എന്ത് ചെയ്യണമെന്ന് പറയാന്‍ എനിക്ക് മാത്രമേ കഴിയൂ' എന്നായിരുന്നു തമാശയോടെയുള്ള സാറയുടെ പ്രതികരണം.

sara jukaku
ഡോ. സാറ ജുകാക്കു

മിഷിഗണില്‍ ജനിച്ചുവളര്‍ന്ന സാറ 2015ല്‍ കൊളംബിയ സര്‍വകലാശാലയിലെ വാഗെലോസ് കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി. പിന്നീട് സൈക്യാട്രി മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബ്ദുള്‍ അല്‍-സയീദിന്റെ വിജയത്തില്‍ ഭട്കലിലെയും ബാഗല്‍കോട്ടിലെയും നാട്ടുകാരും സന്തോഷത്തിലാണ്. ജുകാക്കു കുടുംബത്തില്‍ നിന്ന് ഒരാള്‍ അമേരിക്കയിലെ സുപ്രധാന പദവിയിലെത്തിയത് അവര്‍ക്കും അഭിമാനകരമാണ്.

ഇരുപത് വര്‍ഷത്തിലേറെയായി ദക്ഷിണേന്ത്യന്‍ കുടുംബത്തിന്റെ ഭാഗമായ തനിക്ക് ഇന്ത്യന്‍ സംസ്‌കാരവുമായി ഏറെ അടുപ്പമുണ്ടെന്നും താന്‍ ഒരു ദക്ഷിണേന്ത്യന്‍ കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചതെന്നും അല്‍-സയീദ് നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അബ്ദുള്‍ അല്‍-സയീദിനും സാറയ്ക്കും എമ്മലീ, സെറീന്‍ എന്നീ രണ്ട് പെണ്‍മക്കളാണുള്ളത്.

Content Highlights: Abdul El-Sayed's reported historic victory in the 2026 US midterm elections has brought Karnataka's Bhatkal into the spotlight, as his wife Dr Sarah Jukaku traces her family roots to the town. The couple married in 2006 and have two daughters.

dot image
To advertise here,contact us
dot image