

മദ്യപിക്കുന്നത് ഒരു അളവിലും സുരക്ഷിതമല്ല. ആയുര്‍വ്വേദം മുതല്‍ മോഡേണ്‍ മെഡിസിനില്‍ വരെ അക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുമുണ്ട്. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ മദ്യം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ അധ്യാപകനായ പ്രശാന്ത് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ മദ്യപിക്കുന്നവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഈ ഇന്‍സ്റ്റഗ്രാം വീഡിയോയിലെ ഉള്ളടക്കത്തെക്കുറിച്ച് പറയുന്നത്.

ഭക്ഷണത്തിന് മുന്‍പ് മദ്യം കഴിക്കുന്നത് അപകടകരമാണെന്ന് പ്രശാന്ത് ദേശായി പറയുന്നുണ്ട്. കാരണം വെറുംവയറ്റില്‍ മദ്യം കഴിച്ചാല്‍ ആമാശയത്തിലൂടെയും ചെറുകുടലിലൂടെയും മദ്യം രക്തത്തില്‍ പ്രവേശിക്കും. ആമാശയം ശൂന്യമായിരിക്കുന്നതുകൊണ്ട്തന്നെ മദ്യം വേഗത്തില്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നു. ഇത് മദ്യപാനം നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് നയിക്കും.
മദ്യം എപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് മദ്യം വിഷം കലര്‍ന്നതും മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കുന്നതും ആസക്തിയ്ക്ക് കാരണമാകുന്നതുമായ ഒരു വസ്തുവാണ്. കുടല്‍ കാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏഴ് തരം കാന്‍സറുകള്‍ക്ക് മദ്യം കാരണമാകുന്നു. മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ടൈപ്പ് 2 പ്രമേഹത്തിനും മദ്യപാനം കാരണമാകുന്നു.

മദ്യപിക്കുമ്പോള്‍ വെള്ളം ഉപയോഗിക്കുന്നവരല്ല നിങ്ങളെങ്കില്‍ കാത്തിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങളാണ്. മദ്യം ഒരു ഡൈയൂററ്റിക് ആയതിനാല്‍ മദ്യം കഴിക്കുമ്പോള്‍ ധാരാളം ജലാംശം ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്നു. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു.

ചില ലഹരി പാനിയങ്ങള്‍ ഒരുമിച്ച് കലര്‍ത്തി കുടിക്കുന്നത് അപകടകരവും വിഷാംശം ഉണ്ടാക്കുന്നതുമായ കാര്യമാണ്. ബിയറും സ്പിരിറ്റുകളും ഒരുമിച്ച് കലര്‍ത്തി കഴിക്കുന്നത് മദ്യംമൂലമുണ്ടാകുന്ന വിഷബാധയ്ക്ക് കാരണമാകുന്നു. എനര്‍ജിഡ്രിങ്കുകളും മദ്യവുമായി കലര്‍ത്തുന്നത് ദോഷകരമാണ്. എനര്‍ജി ഡ്രിങ്കിലെ കഫീന്‍ അമിതമായ മദ്യപാനത്തിലേക്ക് നയിക്കാന്‍ കാരണമാകുന്നു. മാത്രമല്ല നിര്‍ജ്ജലീകരണത്തിനും വിഷബാധയ്ക്കും ഇടയാക്കും. ചില സോഫ്റ്റ് ഡ്രിങ്കുകളും മദ്യവുമായി കലര്‍ത്തിയാല്‍ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ മദ്യത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്യും.
(മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Do you notice all these things when you drink?