ഉറക്കകുറവാണോ പ്രശ്നം ? മത്തങ്ങ വിത്തുകൾ ഈ പറയുന്ന രീതിയിൽ ഒന്ന് കഴിച്ചു നോക്കൂ

മത്തങ്ങ വിത്തുകള്‍ വിശ്രമം എളുപ്പമാക്കുകയും ആഴത്തിലുള്ള ഉറക്കത്തെ പ്രോത്സാഹിക്കുകയും ചെയ്യുന്നു

ഉറക്കകുറവാണോ പ്രശ്നം ? മത്തങ്ങ വിത്തുകൾ ഈ പറയുന്ന രീതിയിൽ ഒന്ന് കഴിച്ചു നോക്കൂ
dot image

തിരക്കേറിയ ജീവിതവും സമ്മര്‍ദ്ദവും ഉറക്കചക്രത്തെ മോശമായി ബാധിക്കും. അതുകൊണ്ട് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നം കൂടിയാണ് ഉറക്കമില്ലായ്മ. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ നശിപ്പിക്കും. എന്നാല്‍ ഈ അവസ്ഥയെ മറികടക്കാന്‍ ഒരു പരിധി വരെ നിങ്ങളെ സഹായിച്ചേക്കാവുന്ന ഒന്നാണ് മത്തങ്ങ വിത്തുകള്‍. ഇവ വിശ്രമം എളുപ്പമാക്കുകയും ആഴത്തിലുള്ള ഉറക്കത്തെ പ്രോത്സാഹിക്കുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകളിലെ മഗ്നീഷ്യം, പേശികളെ വിശ്രമിപ്പിക്കുന്ന ഗുണങ്ങളുള്ളവയാണ്. കൂടാതെ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളിലെ മറ്റൊരു ഘടകമായ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് സെറോട്ടിണിനെ ഉല്‍പാദിപ്പിക്കുകയും ഉറക്കത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

എപ്പോഴാണ് ഇവ കഴിക്കേണ്ടത് ?

മികച്ച ഉറക്കത്തിനായി വൈകുന്നേരങ്ങളില്‍ മത്തങ്ങ വിത്തുകള്‍ കഴിക്കാന്‍ ശ്രമിക്കുക. ട്രിപ്‌റ്റോഫാന്‍ ഫലപ്രദമാക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് ആവശ്യമുണ്ട്. അതിനാല്‍ ഇവ പഴവും തൈരുമായി ചേര്‍ത്ത് കഴിച്ചാല്‍ കൂടുതല്‍ ഗുണം ലഭിക്കും. ഇനി ഉറങ്ങുന്നതിന് മുന്‍പ് രാത്രി ലഘുഭഷണമായി കഴിക്കുന്നതും മികച്ച ഫലം നല്‍കും. അധിക പോഷണത്തിനായി സ്മൂത്തികളിലും ഇവ ചേര്‍ക്കാവുന്നതാണ്.

ഇനി ഇതിന് പുറമേ ചർമത്തിനും മുടിക്കും മത്തങ്ങ വിത്തുകൾ മികച്ചതാണ്. കാരണം

വിത്തില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. അണുബാധയ്‌ക്കെതിരെ പോരാടാനുള്ള കരുത്ത് ശരീരത്തിന് നല്‍കും. മുഖക്കുരു കുറയ്ക്കാന്‍ ചര്‍മത്തിലെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടാന്‍, ഹെയര്‍ ഫോളിക്കിളുകള്‍ക്ക് കരുത്ത് പകരാനെല്ലാം സഹായിക്കും. പ്രായമാകുന്നത് തടയുന്നതിനൊപ്പം ചര്‍മത്തിന് തിളക്കം പ്രദാനം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന സെലിനിയം അയേണ്‍ കണ്ടന്റുകള്‍ ചര്‍മത്തിലേക്കും തലയോട്ടിയിലേക്കുമുള്ള രക്തയോട്ടം വര്‍ധിപ്പിക്കും. ഇത് മുടി വളരുന്നതിന് സഹായിക്കും. താരന്‍ കുറയ്ക്കും. ചര്‍മത്തിനായുള്ള കൊളാജനും മുടിക്കായുള്ള കെരാറ്റിനും ഇത് ഉത്പാദിപ്പിക്കും. വിത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ പ്രതിരോധ കോശങ്ങളെ സംരക്ഷിക്കും.
Content Highlights- Is lack of sleep the problem? Try eating pumpkin seeds this way

dot image
To advertise here,contact us
dot image