ജപ്പാനെ ഇഷ്ടപ്പെടാനുള്ള ഓരോരാ കാരണങ്ങളേ; ആരും കൊതിച്ച് പോകും!

വന്യമൃഗങ്ങൾ പോലും മറ്റുള്ളവരോട് 'ബഹുമാനം' പുലർത്തുന്നവയാണത്രേ

ജപ്പാനെ ഇഷ്ടപ്പെടാനുള്ള ഓരോരാ കാരണങ്ങളേ; ആരും കൊതിച്ച് പോകും!
dot image

ജപ്പാനെ പെട്ടെന്ന് ഇഷ്ടപ്പെട്ട് പോകുന്ന പല കാര്യങ്ങളും അവിടുണ്ട്. വൃത്തിയായ തെരുവുകൾ, കരുണയുള്ള മനുഷ്യർ, എവിടെയും പ്രശാന്തസുന്ദരമായ സ്ഥലങ്ങൾ. ഓൺലൈനിലടക്കം പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളിലും ആളുകൾ ചിന്തിക്കുന്നത് പോലെ ജപ്പാൻ വളരെ വ്യത്യസ്തം തന്നെയാണ്. ലോകത്തിലെ മറ്റിടങ്ങളിൽ നിന്നും ജപ്പാനെ വ്യത്യസ്തമാക്കുന്ന ചില കാരണങ്ങളെ കുറിച്ച് ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ജീവിക്കാൻ ഏറ്റവും മികച്ചയിടമാണ് ജപ്പാനെന്നതിന്റെ മൂന്ന് കാരണങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്. ജപ്പാനിലെ ഏറ്റവും വ്യത്യസ്തമായ കാര്യമെന്നത്, കുട്ടികൾക്കുള്ള ബാങ്കുകളാണ്. ഓരോ കുട്ടിക്കും അവരുടേതായ ബാങ്കുണ്ട്. ഇത് കുട്ടികൾക്കായുള്ള യഥാർത്ഥ ബാങ്കാണ്. ഇവിടെ രക്ഷകർത്താക്കൾക്ക് പ്രവേശനമില്ല. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സാമ്പത്തികമായ ഉത്തരവാദിത്തം മനസിലാക്കാനാണ് ഈ രീതി. ഇവിടെ കുട്ടികൾ പണം നിക്ഷേപിക്കും. അവരുടെ സേവിങ്‌സിന് പലിശയും ലഭിക്കും.

ജപ്പാനിലെ സുരക്ഷയാണ് രണ്ടാമത്തെ കാര്യം. മുതിർന്നവർ കൂടെയില്ലാതെ ഒരു കൊച്ചുകുട്ടി വരെ ഒറ്റയ്ക്കിറങ്ങി നടക്കാവുന്നത്ര സുരക്ഷിതമാണത്രേ ജപ്പാൻ. പല രാജ്യങ്ങളിലും കുട്ടികളെ ഒറ്റയ്ക്ക് പുറത്ത വിടാൻ മാതാപിതാക്കൾക്ക് ധൈര്യമുണ്ടാവില്ല. എന്നാൽ ജപ്പാനിലിതൊക്കെ സാധാരണമാണെന്ന് വീഡിയോയിൽ പറയുന്നു.

ജപ്പാനിൽ മോഷണവും ഇല്ലത്രേ. നിങ്ങളുടെ ഫോണോ പേഴ്‌സോ ബാഗോ എവിടെ വച്ചിട്ട് വന്നാലും അത് അവിടെ തന്നെയിരിക്കുമെന്നും വീഡിയോയിൽ പറയുന്നു. ഇന്ന് അഥവാ എന്തെങ്കിലും നഷ്ടപ്പെട്ടാൽ നഷ്ടപ്പെട്ട സാധനങ്ങൾ ശേഖരിക്കുന്ന കടകളിൽ ആളുകൾക്ക് പോയി നോക്കി സ്വന്തം സാധനങ്ങൾ തിരികെവാങ്ങാം. മൂന്നാമത്തെ കാരണമായി പറയുന്നത്, ജപ്പാനിലെ മൃഗങ്ങളാണ്. വന്യമൃഗങ്ങൾ പോലും മറ്റുള്ളവരോട് 'ബഹുമാനം' പുലർത്തുന്നവയാണത്രേ. ഇത് അവിശ്വസനീയമായി തോന്നാമെങ്കിലും അവ അപകടകാരികളല്ലെന്നാണ് വീഡിയോയിൽ പറയുന്നത്. വഴികളിൽ ചുറ്റിക്കറങ്ങുന്ന മാനായാലും നമ്മൾ സമീപത്തൂടെ നടന്നുപോയാൽ തലയും കുനിച്ച് അടുക്കലേക്ക് വരുമത്രേ. പ്രാദേശികരുടെ പെരുമാറ്റമാണ് മൃഗങ്ങളിലെയും മാറ്റത്തിന് പിന്നിലെന്നാണ് കരുതുന്നത്.
Content Highlights: Why japan considered as best place to live?

dot image
To advertise here,contact us
dot image