

ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ ഭക്ഷണ ശീലങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ചായ. ഒരു ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ചാണ്. അത്തരത്തില്‍ നമ്മള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ചായ കുടിക്കുന്നതിനും ഒരു പരിധിയുണ്ടെന്നാണ് സെലബ്രിറ്റി ന്യൂട്രീഷണിസ്റ്റായ രുജുതാ ദിവേക്കര്‍ പറയുന്നത്.

രുജുതയുടെ അഭിപ്രായ പ്രകാരം, ഒരു വ്യക്തിക്ക് പരമാവധി ഒരു ദിവസം കുടിക്കാന്‍ പാടുള്ളത് മൂന്ന് ചായ വരെയാണ്. ഇതില്‍ കൂടുതല്‍ ചായ കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് ദോഷമുണ്ടാകുന്ന പല അവസ്ഥകളും ഉണ്ടായേക്കാം. ചായയിലും കഫൈന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ മന്ദഗതിയിലാക്കും. നല്ല ഉറക്കത്തിന് വൈകുന്നേരം 4 മണിക്ക് ശേഷം ചായ കുടിക്കാന്‍ പാടില്ലായെന്നും രുജുത പറയുന്നു.
നമ്മുടെ ശരീരത്തിന് ചായ കുടിക്കുമ്പോള്‍ അതില്‍ നിന്ന് ആന്റിഓക്‌സിഡന്റുകള്‍ ലഭിക്കുന്നു. ഇത് ആരോഗ്യത്തിന് ഗുണകരമാണ്. അതേ സമയം, അമിതമായാല്‍ ഇതേ ചായ തന്നെ ആരോഗ്യത്തിന് മങ്ങലേല്‍പ്പിക്കുകയും ചെയ്യും. ഉറക്ക പ്രശ്‌നങ്ങള്‍, ഇരുമ്പിന്റെ ആകിരണം കുറയല്‍, അനാവശ്യ കാലറി എന്നിവയ്ക്ക് ഒക്കെ കാരണമായേക്കാം. ഇതില്‍ അടങ്ങിയ കഫൈന്‍ ഉത്കണ്ഠയെയും വര്‍ദ്ധിപ്പിച്ചേക്കാം.
ഇത് മാത്രമല്ല, ചായക്കൊപ്പം നിങ്ങള്‍ എന്തു കഴിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കി. അതിന് പകരം, വറുത്ത മഖാന, കടല, പച്ചക്കറി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഒരേ സമയം, ഇത് ആരോഗ്യകരവും വിശപ്പ് അടക്കുന്നവയുമാണ്.
Content Highlights- Are you a aggresive tea drinker? Health problems are behind