ഭാര്യയ്ക്ക് മാത്രമല്ല പൂച്ചയ്ക്കും ജീവനാംശം നല്‍കണം; കോടതി ഉത്തരവിന് പിന്നാലെ വൻ ചര്‍ച്ച

ഈ വിവാഹമോചന കേസ് എല്ലാവര്‍ക്കും ഒരു മാതൃകയാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു

ഭാര്യയ്ക്ക് മാത്രമല്ല പൂച്ചയ്ക്കും ജീവനാംശം നല്‍കണം; കോടതി ഉത്തരവിന് പിന്നാലെ വൻ ചര്‍ച്ച
dot image

വിവാഹ മോചന കേസുകളില്‍ സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കുന്നതിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാവും എന്നാല്‍ പൂച്ചയ്ക്കും അതിന്റെ പങ്ക് നല്‍കേണ്ടി വരുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ ? അതേ, തുര്‍ക്കിയിലെ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷിച്ച പുരുഷന് ജീവനാംശം നല്‍കേണ്ടി വരുന്നത് ഭാര്യയ്ക്ക് മാത്രമല്ല അവരുടെ വളര്‍ത്തു പൂച്ചയ്ക്ക് കൂടിയാണ്. വാര്‍ത്ത ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

മൃഗസംരക്ഷണത്തിനായി തുര്‍ക്കി സ്വീകരിക്കുന്ന നിയപരമായ സമീപനമാണ് ഇതിന് പിന്നില്‍. 'തുര്‍ക്കി ടുഡേ'യുടെ റിപ്പോർട്ട് പ്രകാരം, ബുഗ്ര ബി എന്നയാളാണ് തന്റെ ഭാര്യ എസ്ജിബിക്കെതിരെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എസ്ജിക്ക് ജീവനാംശമായി 5,55,000 ലിറ നല്‍കാമെന്ന് ബുഗ്ര സമ്മതിച്ചു. വിവാഹമോചനം ഒത്തുതീര്‍പ്പാക്കിയതോടെ ദമ്പതികളുടെ വളര്‍ത്ത് പൂച്ചയും ചര്‍ച്ചയില്‍ ഒരു ഘടകമായി. ദമ്പതികള്‍ വളര്‍ത്തികൊണ്ട് വന്ന രണ്ട് വളര്‍ത്ത് പൂച്ചകള്‍ക്ക് ദീര്‍ഘകാല സഹായ പെയ്‌മെന്റുകള്‍ നല്‍കണമെന്ന് ചർച്ചകൾക്കൊടുവിൽ നിര്‍ദേശം വന്നു. അടുത്ത 10 വര്‍ഷത്തേക്ക് അവയുടെ ഭക്ഷണം, പ്രതിരോധ കുത്തിവെയ്പ്പുകള്‍, വെറ്റിനെറി ചികിത്സ എന്നിവയുള്‍പ്പടെ വിവിധ ചെലവുകള്‍ക്കായി ഓരോ മൂന്ന് മാസത്തിലും 10,000 ലിറ നല്‍കാമെന്നും ബുഗ് റാ സമ്മതിച്ചു.

തുര്‍ക്കിയിലെ വളര്‍ത്തു മൃഗങ്ങളെ മനുഷ്യനെ പോലെ തന്നെ മറ്റൊരു ജീവിയായി കാണുന്ന നിയമമാണ് ഈ നടപടിക്ക് കാരണമായത്. അവ ആരുടെയും സ്വകാര്യ സ്വത്തായി അതിനാല്‍ കണക്കാക്കപ്പെടുന്നില്ല. തുര്‍ക്കിയിലെ വളര്‍ത്തു മൃഗങ്ങളില്‍ മൈക്രോ ചിപ്പുകള്‍ ഉള്‍പ്പടെ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ഓരോ മൃഗങ്ങളും ഓരോ വ്യക്തിയുടെയും സംരക്ഷണത്തില്‍ കഴിഞ്ഞ് വരുന്നതാണെന്ന് കാട്ടി തരുന്നു. ഇവയെ പീഡിപ്പിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്താല്‍ അത് 60,000 ലിറ വരെ പിഴ ചുമത്തുന്ന കുറ്റമായി മാറും. തുര്‍ക്കിയിലെ ഈ വിവാഹമോചന കേസ് എല്ലാവര്‍ക്കും ഒരു മാതൃകയാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

Content Highlights- Not only wife but also cat should be given alimony; Huge discussion after court order

dot image
To advertise here,contact us
dot image