ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടായിട്ടും വായില്‍ എപ്പോഴും വരള്‍ച്ച അനുഭവപ്പെടാറുണ്ടോ ?

എന്തുകൊണ്ടാണ് വായ വരണ്ടിരിക്കുന്നത്? അത് ഗുരുതരമാണോ? വായിലെ പ്രശ്‌നങ്ങള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമോ? അറിയാം

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടായിട്ടും വായില്‍ എപ്പോഴും വരള്‍ച്ച അനുഭവപ്പെടാറുണ്ടോ ?
dot image

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടായിട്ടും വായില്‍ എപ്പോഴും വരള്‍ച്ച അനുഭവപ്പെടുന്നുണ്ടോ? ധാരാളം ആളുകളെ ബാധിക്കുന്ന 'സീറോസ്‌റ്റോമിയ' എന്ന അവസഥയാണിത്. ഇത് നിര്‍ജലീകരണംകൊണ്ടാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഈ ആരോഗ്യപ്രശ്‌നം ഉമിനീരിന്റെ ഉത്പാദനം കുറയ്ക്കുകയും വായ്‌നാറ്റം, പല്ലുകളുടെ ക്ഷയം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.

ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് Dry mouth അഞ്ചില്‍ ഒരാളെ ബാധിക്കുന്ന അവസ്ഥയാണ്. ആളുകള്‍ പലപ്പോഴും ഈ അവസ്ഥയയെ നിര്‍ജ്ജലീകരണമായി തെറ്റിദ്ധരിക്കുന്നതിനാല്‍ രോഗം പലരും തിരിച്ചറിയുന്നില്ല. രോഗനിര്‍ണ്ണയം നടത്താത്തതുകൊണ്ട് വായുടെ ആരോഗ്യത്തിന് കൂടുതല്‍ ദോഷം വരികയും ചെയ്യുന്നു. അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്റെ 2023 ലെ റിപ്പോര്‍ട്ട് പ്രകാരം Dry mouth പുരുഷന്മാരില്‍ ഏകദേശം 10മുതല്‍ 26 ശതമാനവും സ്ത്രീകളില്‍ 10 മുതല്‍33 ശതമാനം വരെയും ബാധിക്കുന്നു. ആഗോളതലത്തില്‍ ജനസംഖ്യയുടെ 22 ശതമാനം ആളുകള്‍ക്ക് സീറോ സ്‌റ്റോമിയ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

Dry mouth ന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

  • വായില്‍ പോളളുന്നതുപോലുളള തോന്നല്‍
  • ചവയ്ക്കാനോ വിഴുങ്ങാനോ രുചിക്കുന്നതിലോ സംസാരിക്കാനോ ഉള്ള പ്രശ്‌നങ്ങള്‍
  • രുചിയിലെ വ്യത്യാസം
  • തൊണ്ടവേദന അല്ലെങ്കില്‍ തൊണ്ട വരണ്ടിരിക്കുക
  • വായ്‌നാറ്റം
  • ചുണ്ട് വരണ്ടിരിക്കുകയോ പൊട്ടുകയോ ചെയ്യുക.

ഈ ലക്ഷണങ്ങള്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ടാണ് സീറോസ്‌റ്റോമിയ ഉണ്ടാകുന്നത്

ഉമിനീര്‍ ആവശ്യത്തിന് പുറത്ത് വരാത്തതിനാല്‍ വായ വരണ്ടതായി തോന്നുന്ന അവസ്ഥയാണ് dry mouth. ചില മരുന്നുകളുടെ ഉപയോഗമാണ് ഈ അവസ്ഥയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണം. ജേണല്‍ ഓഫ് ദി അമേരിക്കന്‍ ജെറിയാട്രിക് സൊസൈറ്റിയില്‍ 2018ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് യൂറോളജിക് മെഡിസിന്‍, ആന്റി ഡിപ്രസന്റുകള്‍, സൈക്കോലെപ്റ്റിക് എന്നിവ മുതിര്‍ന്നവരില്‍ വായ വരള്‍ച്ചയ്ക്ക് കാരണമാകുന്നു. കൂടാതെ കീമോ തെറാപ്പി, തല- കഴുത്ത് കാന്‍സര്‍ റേഡിയേഷന്‍ എന്നിവയൊക്കെ ഉമിനീര്‍ ഗ്രന്ധികളിലും വായിലെ കലകളിലും വിഷാംശം ഉണ്ടാക്കുന്നു. പുകവലിയും ഇതിനൊരു കാരണമാണ്. ഉമിനീര്‍ വായിലെ ഒരു സ്വാഭാവിക ആന്റിബയോട്ടിക് ആണ്. ഇത് വായ ബാക്ടീരിയയില്‍നിന്നും സംരക്ഷിക്കുകയും ലൂബ്രിക്കന്റായി പ്രവര്‍ത്തിക്കുകയും ചെയ്യും. വായില്‍ ഉമിനീര്‍ കുറവാണെങ്കില്‍ dry mouth ന്റെ എല്ലാ ലക്ഷണങ്ങളും കൂടുതല്‍ രോഗാവസ്ഥയിലേക്ക് നയിക്കും.

Content Highlights :Can dry mouth lead to other health problems?

dot image
To advertise here,contact us
dot image