വൃക്കകളെ ഉപ്പ് തകരാറിലാക്കും; ഉപ്പിനെ ആശ്രയിക്കാതെ ഭക്ഷണത്തിന് രുചികൂട്ടാവുന്ന ചേരുവകളുണ്ട്

ഭക്ഷണത്തിലെ അമിതമായ ഉപ്പ് വൃക്കകളെ എങ്ങനെ തകരാറിലാക്കും എന്നറിയാം

വൃക്കകളെ ഉപ്പ് തകരാറിലാക്കും; ഉപ്പിനെ ആശ്രയിക്കാതെ ഭക്ഷണത്തിന് രുചികൂട്ടാവുന്ന ചേരുവകളുണ്ട്
dot image

ഉപ്പ് ചേര്‍ക്കാതെ ഭക്ഷണം കഴിക്കാന്‍ വളരെ പ്രയാസംതന്നെ. രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ ഉപ്പിന്റെ അളവ് കുറച്ച് ഭക്ഷണം തയ്യാറാക്കാറുണ്ട് എന്നത് വാസ്തവമാണ്. അതല്ലെങ്കില്‍ ഭക്ഷണത്തിന് രുചി കിട്ടാന്‍ ഉപ്പ് വാരിവിതറാന്‍ ഒരുമടിയും ആളുകള്‍ കാണിക്കാറില്ല. എന്നാലിതാ ചെന്നൈയിലെ AINU ആശുപത്രിയിലെ സീനിയര്‍ യൂറോളജിസ്റ്റായ ഡോ.വെങ്കിട്ട് സുബ്രമഹ്ണ്യം പറയുന്നത് അമിതമായി ഉപ്പ് കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും എന്നാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്.

ഉപ്പ് കൂടുതലായി കഴിക്കുന്ന ആളുകളില്‍ കാലക്രമേണ കല്ലുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കല്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നാരങ്ങ, കുരുമുളക്, വെളുത്തുള്ളി എന്നിവയൊക്കെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് സ്വാഭാവികതമായും ഭക്ഷണത്തിന് രുചി ലഭിക്കാന്‍ സഹായിക്കും. ഇത് അമിതമായി ഉപ്പിനെ ആശ്രയിക്കുന്നത് കുറയ്ക്കും.

പാചകം ചെയ്യുമ്പോഴുള്ള ഉപ്പ് ശ്രദ്ധിച്ചാലും പായ്ക്ക് ചെയ്തതും സംസ്‌കരിച്ചതുമായുളള ഉപ്പിനെക്കുറിച്ചും ശ്രദ്ധാലുവായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. സുബ്രമഹ്ണ്യം ഊന്നിപ്പറയുന്നുണ്ട്.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ നിങ്ങളുടെ മൊത്തത്തിലുള്ള സോഡിസം ഉപഭോഗം വര്‍ധിപ്പിക്കും.അതുകൊണ്ട് പായ്ക്ക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതിന്റെ ചേരുവകള്‍ അടങ്ങിയ ലേബല്‍ പരിശോധിക്കുക. ഒപ്പം പാചക ക്രമീകരണങ്ങലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും വൃക്കകളുടെ ആരോദ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

Content Highlights :Learn how excess salt in your diet can damage your kidneys

dot image
To advertise here,contact us
dot image