

ഒക്ടോബർ 26 ന് നടക്കുന്ന എൽ ക്ലാസിക്കോയ്ക്ക് മുന്നോടിയായി റയൽ മാഡ്രിഡിനെ ലക്ഷ്യമിട്ട് വമ്പൻ പ്രസ്താവനയുമായി ബാഴ്‌സലോണയുടെ യുവ താരം ലാമിൻ യമാൽ. അവർ മത്സരം മോഷ്ടിക്കും, എന്നിട്ട് അവർ തന്നെ പരാതി നൽകുമെന്നും യമാൽ പറഞ്ഞു.
കഴിഞ്ഞ എൽ ക്ലാസിക്കോ പോരാട്ടത്തിൽ സാന്റിയാഗോ ബെർണബ്യൂവിൽ റയലിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചതിനെ കുറിച്ചും യമാൽ ആത്മവിശ്വാസത്തോടെ സംസാരിച്ചു. വരും എൽ ക്ലാസിക്കോയിലും ബാഴ്‌സയുടെ ആധിപത്യം തുടരുമെന്ന് യമാൽ വ്യക്തമാക്കിയതോടെ എൽ ക്ലാസിക്കോ പോരാട്ടത്തിന് ചൂടേറിയിരിക്കുകയാണ്.
ഒക്ടോബർ 26 ന് രാത്രി 8.45 മുതലാണ് എൽക്ലാസിക്കോ മത്സരം ആരംഭിക്കുന്നത്. നിലവിൽ ലാലിഗ പട്ടികയിലും ഇരുവരുടെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒമ്പത് മത്സരങ്ങൾ വീതം കളിച്ചപ്പോൾ 24 പോയിന്റുമായി റയൽ ഒന്നാമതും 22 പോയിന്റുമായി ബാഴ്‌സ രണ്ടാമതുമാണ്.
Content Highlights-"Real Madrid robs", Lamine Yamal said, and all hell broke loose