ബഹ്റൈനിൽ കൊല്ലം സ്വദേശി മരണമടഞ്ഞു

ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയാണ്

ബഹ്റൈനിൽ കൊല്ലം സ്വദേശി മരണമടഞ്ഞു
dot image

ബഹ്‌റൈൻ പ്രവാസി കൊല്ലം ചവറ സ്വദേശി വിജയകൃഷ്ണൻ പിള്ള നിര്യാതനായി. 47 വയസായിരുന്നു. ഇന്ന് രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

ടൂബ്ലിയിൽ ഒരു ട്രേഡിങ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന വിജയകൃഷ്ണൻ ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയാണ്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം ബഹ്‌റൈനിൽ ഉണ്ട്.സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. ഭാര്യ ദിവ്യ, മകൻ നചികേത്, ഏഷ്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

Content Highlights: Kollam native dies in Bahrain

dot image
To advertise here,contact us
dot image