പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

വായന, മെഡിറ്റേഷൻ, ചൂടുവെള്ളത്തിലുള്ള കുളി, ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഉപയോഗം കുറയ്ക്കുക എന്നിവ നല്ല ഉറക്കം തരും

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്
dot image

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ അധികം പേരിൽ എട്ടുവർഷമെടുത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. പുലർച്ചെ ഒരു മണിയോടെയെങ്കിലും ഉറങ്ങണം അല്ലെങ്കിൽ വലിയ ആപത്താണ് നിങ്ങൾ വിളിച്ചുവരുത്തുന്നത്.

ഏകദേശം 75,000 പേരാണ് പഠനത്തിന് വിധേയരായത്. പങ്കെടുത്തവരുടെ ഉറങ്ങുന്ന സമയമാണ് ഗവേഷകർ പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ ഉറങ്ങുന്നവർക്ക് പല ഗുണങ്ങളുണ്ടായെന്നും എന്നാൽ പുലർച്ചെ എഴുന്നേൽക്കുന്നവർ(എന്നാൽ വൈകി ഉറങ്ങുന്നു)ക്കും വൈകി ഉറങ്ങുന്നവർക്കും മാനസിക പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. മധ്യവയ്‌സകരിലും പ്രായമായവരിലുമാണ് ഗവേഷകർ പഠനം നടത്തിയത്. ഒരാഴ്ചത്തെ ഉറക്കത്തിന്റെ രീതിയളക്കാൻ അക്‌സിലറോമീറ്ററുകൾ ധരിച്ചാണ് ഇവർ ഉറങ്ങിയത്.

73, 880 പേരിൽ 19,065 പേർ മോർണിംഗ് ടൈപ്പിലും, 6, 844 പേർ ഈവ്‌നിംഗ് ടൈപ്പിലും , 47,979 പേർ ഇതിന് രണ്ടിനും ഇടയിലുള്ള വിഭാഗത്തിലുമാണ് ഉൾപ്പെട്ടത്. ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന സമയവും മാനസിക ആരോഗ്യവും തമ്മിലുള്ള ബന്ധവുമാണ് ഇവിടെ പരിശോധിച്ചത്. ഉറങ്ങാൻ വൈകുന്ന മോർണിംഗ് ടൈപ്പ്, ഈവനിംഗ് ടൈപ്പ് വിഭാഗത്തിൽപ്പെട്ടവർ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അതായത് ഡിപ്രഷൻ ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് മനസിലാക്കാൻ സാധിച്ചു. ഇതിൽ ഏറ്റവും മോശം അവസ്ഥ വൈകി നൈറ്റ് ഔൾസ് വിഭാഗത്തിൽപ്പെടുന്നവർ തന്നെയാണ്. പുലർച്ചെയായിട്ടും ഉറങ്ങാൻ വൈകുന്നവരിലാണ് ആത്മഹത്യാ ചിന്ത, അക്രമാസക്തമായ കുറ്റങ്ങൾ, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അമിതമായി ഭക്ഷണം കഴിക്കുന്ന രീതി എന്നിവയെല്ലാം ഉള്ളതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സൂര്യോദയത്തിനൊപ്പം എഴുന്നേൽക്കുന്ന ആളുകളിൽ മികച്ച മാനസിക ആരോഗ്യമുണ്ടാകുമെന്നും ഉറക്കത്തിന്റെ ദൈർഘ്യവും ഉറക്കസമയത്തിന്റെ സ്ഥിരതയും മികച്ച മാനസിക ആരോഗ്യം നൽകുമെന്ന തെറ്റായ ധാരണയെ ഗവേഷകർ തള്ളിക്കളയുകയും ചെയ്യുന്നു.

വായന, മെഡിറ്റേഷൻ, ചൂടുവെള്ളത്തിലുള്ള കുളി, ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഉപയോഗം കുറയ്ക്കുക എന്നിവ നല്ല ഉറക്കം തരും. കഫീൻ, നിക്കോട്ടിൻ, അമിതമായ ഭക്ഷണം എന്നിവ ഉറക്കത്തെ ബാധിക്കും. രാവിലെ നല്ല പ്രവർത്തനക്ഷമമായിരിക്കും എന്നാൽ ഉറങ്ങുന്നതിന് മുമ്പ് തീവ്രമായ വർക്ക്ഔട്ടുകൾ ഒഴിവാക്കുക. ഉറക്കം വരുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ശാന്തമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക.
Content Highlights: Are you a Night owl? beware of bad mental health

dot image
To advertise here,contact us
dot image