വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിലെ പക: നാലംഗ സംഘം വീട്ടമ്മയെ വീടുകയറി ആക്രമിച്ചു

വീടിനു മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞത് റഷീദയുടെ ഭര്‍ത്താവ് സുലൈമാന്‍ ചോദ്യം ചെയ്തിരുന്നു

വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിലെ പക: നാലംഗ സംഘം വീട്ടമ്മയെ വീടുകയറി ആക്രമിച്ചു
dot image

പത്തനംതിട്ട: വീട്ടമ്മയെ വീട് കയറി ആക്രമിച്ച് നാലംഗ സംഘം. പത്തനംതിട്ട കോന്നിയിലാണ് സംഭവം. കോന്നി സ്വദേശിനി അമ്പതുകാരിയായ റഷീദയുടെ കൈക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. റഷീദ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസുകാരന്‍ ആണ് എന്ന് പറഞ്ഞാണ് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

മര്‍ദിച്ച നാലുപേരെ നാട്ടുകാര്‍ പിടികൂടി കോന്നി പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. വീടിനു മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞത് റഷീദയുടെ ഭര്‍ത്താവ് സുലൈമാന്‍ ചോദ്യം ചെയ്തിരുന്നു. ഈ പകയില്‍ സുലൈമാനെയും സംഘം മര്‍ദിച്ചിരുന്നു. റഷീദയുടെ മൊഴി കോന്നി പൊലീസ് രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കോന്നി പൊലീസ് അറിയിച്ചു.

Content Highlights: Group of four attack houswife in pathanamthitta konni

dot image
To advertise here,contact us
dot image