
അർജനന്റീനക്ക് പുറമെ ബ്രസീലിന് തോൽവി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയക്കെതിരെയാണ് ബ്രസീലിന്റെ തോൽവി. പെനാൽട്ടിയിലൂടെ അടച്ച ഗോളിലാണ് ബൊളീവിയ വിജയിച്ച് കയറിയത്. തോൽവിയോടെ ബ്രസീൽ കോൺമെബോൾ യോഗ്യതാ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജയത്തോടെ ബൊളീവിയ ലോകകപ്പ് കളിക്കാനുള്ള സാധ്യത നിലനിർത്തി.
2009ന് ശേഷം ആദ്യമായാണ് ബൊളീവിയൻ ടീം ബ്രസീലിനെ തോൽപ്പിക്കുന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ബൊളീവിയക്ക് ലഭിച്ച പെനാൽട്ടി 21 കാരൻ മിഗ്വൽ ടെർസെറോസ് ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിൽ 23 ഷോട്ടുകളാണ് ബൊളീവിയ അടിച്ചത് ഇതിൽ 10 എണ്ണം ഓൺ ടാർഗറ്റായിരുന്നു. മറുവശത്ത് വെറും 10 ഷോട്ടുകളാണ് അഞ്ചലോട്ടിയുടെ പടക്ക് കളിക്കാൻ സാധിച്ചത് ഇതിൽ വലക്ക് നേരെ പാഞ്ഞത് മൂന്നെണ്ണവും.
മറ്റൊരു മത്സരത്തിൽ വെനസ്വലെയെ കൊളംബിയ പരാജയപ്പെടുത്തിയതിനാൽ തന്നെ അവർ പുറത്താകുകയും ബൊളീവിയ ലോകകപ്പ് ക്വാളിഫയിങ് പ്ലേ ഓഫിൽ കടക്കുകയും ചെയ്തു.
Content Highlihts- Brazil lost against Bolivia for 1-0