ആദ്യ സിനിമയ്ക്ക് പോലും തലമൊട്ടയടിച്ചിട്ടില്ല, ഈ സിനിമ അത്രയും പ്രിയപ്പെട്ടത്; മുരുഗദോസ്

ശിവകാർത്തികേയൻ സിനിമയുടെ വിജയത്തിനായി തലമൊട്ടയടിച്ച് സംവിധായകൻ മുരുഗദോസ്

ആദ്യ സിനിമയ്ക്ക് പോലും തലമൊട്ടയടിച്ചിട്ടില്ല, ഈ സിനിമ അത്രയും പ്രിയപ്പെട്ടത്; മുരുഗദോസ്
dot image

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടികൾ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ മദ്രാസി സിനിമ വിജയിക്കാനായി മുരുകൻ ക്ഷേത്രത്തിൽ വെച്ച് തല മൊട്ടയടിച്ചുവെന്ന് പറയുകയാണ് മുരുഗദോസ്. തന്റെ ആദ്യ സിനിമയ്ക്ക് പോലും തലമൊട്ടയടിച്ചിരുന്നില്ല എന്നും ഈ ചിത്രം ആദ്യ സിനിമ പോലെ പ്രിയപ്പെട്ടത്താണെന്നും മുരുഗദോസ് പറഞ്ഞു. സുധിർ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മദ്രാസി സിനിമ വിജയിക്കാനായി ഞാൻ പളനി മുരുകൻ ക്ഷേത്രത്തിൽ വെച്ച് തല മൊട്ടയടിച്ചു. ഒരു ഒരാഴ്ച മുന്നേയാണ് ചെയ്തത്. അമ്പലത്തിൽ പോയി വരാറുണ്ട് അല്ലാതെ ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല. എന്റെ ആദ്യ ചിത്രം ദീനയ്ക്ക് പോലും തല മൊട്ടയടിച്ചിട്ടില്ല. മദ്രാസി എന്റെ ആദ്യ സിനിമ പോലെ തോന്നുന്നു. കൊറോണ വന്നതിന് ശേഷം കുറേകാലം ഒന്നും ആലോചിക്കാൻ പറ്റാത്ത രീതി ആയിരുന്നു. ഒരു പ്രൊജക്റ്റ് സ്ക്രിപ്റ്റ് ലെവൽ വരെ പോയിട്ട് ഫൈനലിൽ നടന്നില്ല.

അത് കഴിഞ്ഞു രണ്ട വർഷത്തിന് ശേഷം ഒരു അനിമേഷൻ സിനിമ ചെയ്യാൻ വന്നു. പ്രീ പ്രൊഡക്ഷൻ വരെ പോയിട്ട് അതും നടന്നില്ല. ഞാൻ ജോലി ചെയ്ത് കൊണ്ട് തന്നെ ആയിരുന്നു ഇരുന്നത്, പക്ഷെ എന്റെ ഗാപ് ഒരു അഞ്ച് വർഷമായി. മദ്രാസി 5 വർഷത്തിന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് എന്റേത്,' മുരുഗദോസ് പറഞ്ഞു.

അതേസമയം, നിരവധി പരാജയങ്ങൾക്ക് ശേഷം മുരുഗദോസിന്റെ തിരിച്ചുവരവാണ് മദ്രാസി എന്നാണ് അഭിപ്രായങ്ങൾ. സിനിമയിലെ ആക്ഷൻ രംഗങ്ങളും പ്രധാന അഭിനേതാക്കളുടെ പ്രകടനവും മികച്ചു നിൽക്കുന്നെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. ചിത്രം ഇതിനോടകം 50 കോടി ക്ലബിൽ ഇടംപിടിച്ചുകഴിഞ്ഞു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്.

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

content highlights: Director shaves his head for the success of Sivakarthikeyan's film

dot image
To advertise here,contact us
dot image