കുളിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങൾ ചെറുതല്ല!

അനാവശ്യമായി വെള്ളം കുടിച്ചാൽ അത് ദഹനത്തെ ബാധിക്കും, ക്ഷീണമുണ്ടാക്കും വൃക്കകളെ തകരാറിലാക്കുകയും ചെയ്യും

കുളിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങൾ ചെറുതല്ല!
dot image

ഭൂമിയിൽ ജീവന്റെ അടിസ്ഥാനം തന്നെ വെള്ളമാണെന്ന് പറഞ്ഞ് തരേണ്ടതില്ലല്ലോ.. പക്ഷേ പലർക്കും വെള്ളം കുടിക്കാൻ മടിയാണ്. എന്തെങ്കിലും അസുഖം ബാധിക്കുമ്പോൾ മാത്രമാകും വെള്ളം കുടിക്കുന്നത് കൃത്യമായി തുടരുക. എന്നാൽ മിക്കവരും മനസിലാക്കാതെ പോകുന്ന കാര്യം. ആരോഗ്യം നിലനിർത്താൻ വെള്ളം കുടിച്ചേ തീരു. പക്ഷേ തോന്നും പോലെ വെള്ളം കുടിക്കരുത്. അതിനൊരു ക്രമമുണ്ടെന്നുള്ള കാര്യം അറിഞ്ഞിരിക്കണം.

ഹൈഡ്രേഷൻ ഫോർ ഹെൽത്ത് എന്ന ജേണലിൽ വന്ന ലേഖനത്തിൽ ശരീരത്തിൽ ജലാംശം ആവശ്യത്തിന് നിലനിർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറയുന്നുണ്ട്. ദീർഘകാല ആരോഗ്യത്തിന് അത് പ്രധാനമാണ്. വൈകുന്നേരത്തിന് മുമ്പായി ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചിരിക്കണം. ഭക്ഷണത്തിന്റെ ദഹനത്തിനും നല്ല ഉറക്കത്തിനും ഇതാണ് ശരിയായ രീതി.

രാവിലെ എഴുന്നേറ്റ ഉടൻ, ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, ഭക്ഷണത്തിന് ശേഷം, കുളിക്കുന്നതിന് മുമ്പ്, രാത്രി കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാൻ ശീലിക്കണം. വെള്ളം ശരിയായ അളവിൽ ശരീരത്തിൽ എത്തിയില്ലെങ്കിൽ അത് ആരോഗ്യം ക്ഷയിക്കാൻ ഇടയാക്കും.രാത്രി ഉടനീളം ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ രാവിലെ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചുകൊണ്ട് ആ ദിവസം ആരംഭിക്കുന്നത് ഏറ്റവും നല്ലതാണ്. ആ ദിവസം തന്നെ ഊർജ്ജ്വസ്വലമായിരിക്കും മാത്രമല്ല ദഹന വ്യവസ്ഥയ്ക്കും ഇത് ഉത്തമമാണ്. ആമാശത്തിലെ ദഹന എൻസൈമുകളെ സജീവമാക്കാനാണ് ഭക്ഷണം കഴിക്കുന്നതിന് ഒരു പതിനഞ്ച് മിനിറ്റിന് മുമ്പ് വെള്ളം കുടിക്കേണ്ടതിന്റെ കാരണം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ മികച്ച രീതിയെന്നതിന് അപ്പുറം പോഷകങ്ങൾ ആഗീരണം ചെയ്യാൻ ഇത് സഹായിക്കുമെന്നതും പ്രാധാന്യം അർഹിക്കുന്നു. എന്നുകരുതി ചെറിയ അളവിലേ വെള്ളം കുടിക്കാൻ പാടുള്ളു. അമിതമായാൽ അത് ദഹനത്തെ താറുമാറാക്കും.

ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ലാത്തതിനാൽ ഭക്ഷണത്തിന് ശേഷം ഒരു അരമണിക്കൂറോളം വിശ്രമിച്ചതിന് പിന്നാലെ വെള്ളം കുടിക്കുക. ഇതാണ് ദഹന എൻസൈമുകളുടെ പ്രവർത്തനങ്ങൾക്ക് നല്ലത്. കുളിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ താപനിലയെ നിയന്ത്രിക്കും മാത്രമല്ല രക്തയോട്ടവും മികച്ച നിലയിലാക്കും. നിർജ്ജലീകരണം തടയാൻ നല്ല മാർഗമാണ് രാത്രി കിടക്കുന്നതിന് മുമ്പ് ചെറിയ അളവിൽ വെള്ളം കുടിക്കുന്നതത്രേ. ഇതൊക്കെ പറയുമ്പോഴും ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ മറക്കരുത്. ആയുർവേദം പറയുന്നത് ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയെന്നാണ്.

അറിഞ്ഞിരിക്കേണ്ട കാര്യം, അനാവശ്യമായി വെള്ളം കുടിച്ചാൽ അത് ദഹനത്തെ ബാധിക്കും, ക്ഷീണമുണ്ടാക്കും വൃക്കകളെ തകരാറിലാക്കുകയും ചെയ്യും.
(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)

Content Highlights: Do drink water before bathing.. there are some health benefits

dot image
To advertise here,contact us
dot image