
എല്ലാവരും വളരെ കോൺഷ്യസ് ആവുന്ന കാര്യമാണ് മുഖസൗന്ദര്യമെന്നത്. ചിലർക്ക് കരുവാളിപ്പാക്കും പ്രശ്‌നം.. മറ്റു ചിലർക്ക് മുഖക്കുരു. മുഖക്കുരുവിലുണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും മൂലം അത് പൊട്ടിച്ച് മുഖത്ത് പാടാക്കുന്ന ഒരു രീതി മിക്കവർക്കുമുള്ളതാണ്. ഇതത്ര നല്ല ശീലമല്ലെന്ന് മാത്രമല്ല ഈ പാടുകൾ മുഖത്ത് നിന്ന് പോകാൻ കാലം കുറച്ചെടുക്കുമെന്നതും നിങ്ങൾ മനസിലാക്കണം. ഹോർമോൺ പ്രശ്‌നങ്ങൾ, ചർമത്തിലെ എണ്ണമയം ഇതൊക്കെ മുഖക്കുരുവിന് കാരണമാകാം. ചില പ്രശ്‌നങ്ങൾക്ക് പരിഹാരം ഡോക്ടർമാർക്ക് മാത്രമേ നിശ്ചയിക്കാൻ കഴിയു. ചർമത്തിന് എണ്ണമയം നൽകുന്ന സീബം ഉത്പാദിപ്പിക്കുന്നത് സെബേഷ്യസ് ഗ്രന്ഥികളാണ്. സീബത്തിന്റെ ഉത്പാദനം വർധിക്കുമ്പോൾ ഗ്രന്ഥിക്കുള്ളിൽ സ്രവം നിറഞ്ഞ് മുഖക്കുരുവാകുന്നതാണ് പലർക്കും ബുദ്ധിമുട്ടാകുന്നത്.
മുഖത്ത് മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നവർ ശുദ്ധമായ വെള്ളത്തിൽ ഒന്നോ രണ്ടോ തവണ മുഖം കഴുകുന്നതിൽ തെറ്റില്ല, പക്ഷേ ഇടയ്ക്കിടെ കഴുകുന്ന ശീലം അങ്ങ് ഒഴിവാക്കിയേക്കണം. വീര്യം കുറഞ്ഞ ഫേസ് വാഷ്, ക്ലെൻസർ എന്നിവ വേണം ഉപയോഗിക്കാൻ. മറ്റ് ചിലർക്ക് തൈറോയിഡ്, പിസിഒഡി പ്രശ്‌നങ്ങളുണ്ടാകാം.. അവർ ഡോക്ടറെ തന്നെ സമീപിക്കുക. സൗന്ദര്യവർധക ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരും മേക്കപ്പ് ഉപയോഗിക്കുന്നവരുമൊക്കെ അത് നീക്കം ചെയ്തിട്ട് വേണം രാത്രിയിൽ കിടന്നുറങ്ങാൻ. ഉപയോഗിക്കുന്ന സാധനങ്ങൾ ചർമത്തിന് നല്ലതാണോ എന്നു കൂടി ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഏറ്റവും നന്നായി ശ്രദ്ധിക്കേണ്ടത് ഉറങ്ങുന്ന സമയമാണ്..എട്ടു മണിക്കൂർ കൃത്യമായി ഉറങ്ങുക.
വെള്ളം നന്നായി കുടിക്കണമെന്ന് എത്ര ഓർമിപ്പിച്ചാലും പലർക്കും മടിയാണ്. കൃത്യമായി ഉറങ്ങുന്നതിനൊപ്പം മതിയായ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. എണ്ണയും മധുരവും അധികമായി കഴിക്കണ്ട. ചോക്ലേറ്റ്, പാൽ, ചീസ് എന്നിവയെല്ലാം മുഖക്കുരു ക്ഷണിച്ചുവരുത്തും. അതിനാൽ ധാന്യങ്ങൾ, ഗോതബ്, ബ്രൗൺറൈസ് എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുഖക്കുരുവിനെ പ്രതിരോധിക്കാം.
Content Highlights: Don't pop your pimples, let's know some tips to prevent it