വർഷങ്ങളുടെ കഠിനപ്രയത്‌നം; ഇതാണ് തെരുവ് നായ്ക്കളില്ലാത്ത ഒരേയൊരു രാജ്യം!

വന്ധ്യംകരണം കൃത്യമായി നടത്താൻ കഴിയാത്തതും മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലുള്ള പലതരം വെല്ലുവിളികളുമാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ പ്രധാന കാരണം

dot image

മിക്കരാജ്യങ്ങളിലും തെരുവുകളിൽ ഭക്ഷണം തേടി അലയുന്ന പല തരത്തിലുള്ള മൃഗങ്ങളെ കാണാം. ചിലപ്പോഴത് പശുവാകാം, നായയാകാം, കുതിരയാകാം.. ലിസ്റ്റ് ഇങ്ങനെ നീളും. പല രാജ്യങ്ങളും ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ ക്ഷേമവും സംരക്ഷിക്കാൻ പെടാപാട് പെടാറാണ് പതിവ്. വന്ധ്യംകരണം കൃത്യമായി നടത്താൻ കഴിയാത്തതും മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലുള്ള പലതരം വെല്ലുവിളികളുമാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ പ്രധാന കാരണം. എന്നാൽ ഈ കൂട്ടത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ രാജ്യം. ഇവിടുത്തെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന ഒരു നായയെ പോലും കാണാൻ കഴിയില്ല.. മനുഷ്യർക്കൊപ്പം മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന രാഷ്ട്രമാണ് നെതർലെൻഡ്‌സ്.

Also Read:

വർഷങ്ങളെടുത്തുള്ള കൃത്യവും വ്യക്തവുമായ പദ്ധതിയിലൂടെയാണ് നെതർലെൻഡ്‌സ് ഈ നേട്ടം കൈവരിച്ചത്. കർശനമായ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നു, ഒപ്പം ജീവകാരുണ്യപ്രവർത്തനങ്ങളും കൂടിയായപ്പോൾ പദ്ധതി ലക്ഷ്യം കണ്ടു. ഇവരുടെ നേട്ടം മറ്റുള്ളവർക്ക് ഉത്തമമായ മാതൃകയാണ്. ഇവർ സ്വീകരിച്ച മാർഗങ്ങളും അത് നടപ്പിലാക്കിയ രീതിയുമെല്ലാം ഇന്നും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ടെങ്കിലും മറ്റാരും മാതൃകയാക്കാൻ ശ്രമിക്കുന്നില്ലെന്നതാണ് പ്രശ്‌നം വഷളാക്കുന്നത്.

ശക്തമായ മൃഗസംരക്ഷണ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരികയാണ് നെതർലെൻഡ്‌സ് ആദ്യം ചെയ്തത്. 1990ലായിരുന്നു ഇത്. ഇത് വിജയമായി തുടങ്ങിയത് 2019ലാണ്. വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുക, ഉപേക്ഷിക്കുക ഇതെല്ലാം വമ്പൻ പിഴകളീടാക്കുന്ന ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങളാണ്. സർക്കാരിന്റെ സഹായത്തോടെ സൗജന്യമായി ഇവയുടെ വന്ധ്യംകരണം നടത്താമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ ഇവയുടെ എണ്ണം വർധിക്കുന്നത് കുറഞ്ഞു. വളർത്തുമൃഗങ്ങളെ വാങ്ങുന്ന രീതി മാറ്റി ദത്തെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ ഏകോപിപ്പിച്ചു. അതിനായി ദേശീയ തലത്തിലാണ് ക്യാമ്പയിനുകൾ നടത്തുന്നത്. പ്രാദേശിക കമ്മ്യൂണിറ്റികളുമായി ചേർന്ന് തെരുവിലാക്കപ്പെടുന്ന നായകൾക്ക് അടക്കം അവർ ഷെൽറ്ററുകൾ ഉണ്ടാക്കി.

പൊതുജനത്തിന്റെ സഹകരണത്തിലൂടെ മികച്ച മൃഗക്ഷേമ നിയമങ്ങളിലൂടെ കൃത്യമായി കൈകാര്യം ചെയ്ത് മേൽനോട്ടത്തിൽ കർക്കശനിലപാട് സ്വീകരിച്ചാണ് നെതർലെൻഡ്‌സ് മുന്നോട്ട് പോകുന്നത്. ഇതോടെ തെരുവു നായ്ക്കൾ അലഞ്ഞു തിരിയുന്ന ഇടമല്ലാതായി മാറി നെതർലെൻഡിലെ തെരുവുകൾ. ഇനി വളർത്തുനായ്ക്കളുടെ ഉടമസ്ഥർ ഇത് കൃത്യമായി രജിസ്റ്റർ ചെയ്തിരിക്കണം. നിരന്തരം പരിശോധനകളും വാക്‌സിനേഷനും ഉറപ്പാക്കിയിരിക്കണം. സ്‌കൂളുകളിലും ക്യാമ്പയ്‌നുകളിലും നൽകുന്ന ബോധവത്കരണമാണ് മറ്റൊന്ന്. കുട്ടികളെയും കുടുംബങ്ങളെയും മൃഗങ്ങളെ എങ്ങനെ പരിപാലിക്കണമെന്നതിന് പരിശീലിപ്പിക്കും. ഇതോടെ ഉത്തരവാദിത്തവും കാരുണ്യവും എന്താണെന്ന് അറിയുന്ന സംസ്‌കാരത്തിലാണ് പുതുതലമുറ വളർന്നുവരുന്നത്.

കാര്യങ്ങളിൽ കൃത്യമായ അറിവില്ലാത്തതും മതിയായ നിയമങ്ങളില്ലാത്തതും വന്ധ്യംകരണം കൃത്യമായി നടക്കാത്തുമൊക്കെയാണ് മറ്റ് രാജ്യങ്ങളിൽ തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഗുരുതരപ്രശ്‌നങ്ങളുണ്ടാവാനും കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: This is the only country without stray dogs

dot image
To advertise here,contact us
dot image