സര്‍ക്കാരും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടിവിയും ലക്ഷ്യബോധത്തോടെ നീങ്ങിയപ്പോള്‍ ചരിത്രം വഴിമാറി: കെ റഫീഖ്

ആവേശം കൊണ്ട് വാക്കുകള്‍ മുറിഞ്ഞ് പോയ ഒരു പ്രഖ്യാപനമായിരുന്നു അര്‍ജന്റീന ഫുട്ബോൾ അസോസിയേഷന്‍ കഴിഞ്ഞ ദിവസം നടത്തിയതെന്ന് റഫീഖ്

dot image

കല്‍പ്പറ്റ: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അര്‍ജൻ്റീന ടീമിനെയും കേരളത്തിലെത്തിക്കുന്ന സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടിവിക്ക് നന്ദി പറഞ്ഞ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കെ റഫീഖ്. ആവേശം കൊണ്ട് വാക്കുകള്‍ മുറിഞ്ഞ് പോയ ഒരു പ്രഖ്യാപനമായിരുന്നു അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം നടത്തിയതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

'ഏതാണ്ട് ഒരു വര്‍ഷം മുമ്പായിരുന്നു മെസിയും അര്‍ജന്റീനയും കേരളത്തില്‍ കളിക്കുമെന്ന് ബഹുമാന്യനായ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പ്രഖ്യാപിക്കുന്നത്. അന്ന് തുടങ്ങിയ പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പാണ് സാക്ഷാത്കരിക്കപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി മെസി കേരളത്തില്‍ എത്തുന്നതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇതിനിടയില്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അപമാനിക്കാനും പുകമറയില്‍ നിര്‍ത്താനും ശ്രമങ്ങളുണ്ടായി. എന്നാല്‍ സംസ്ഥാന സര്‍ക്കാരും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടിവിയും ലക്ഷ്യബോധത്തോടെ നീങ്ങിയപ്പോള്‍ ചരിത്രം വഴിമാറി', റഫീഖ് പറഞ്ഞു.

'ഇനി കേരളം കാത്തിരിക്കുന്നത് ചരിത്രത്തിൽ ഇതുവരെ കാണാത്ത ഫുട്ബോൾ മാമാങ്കത്തിനാണ്. കേരളത്തിൻ്റെ മികവ് ലോകത്തെ വിളിച്ചറിയിക്കാനും ലോക ഫുട്ബോൾ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താനും ഈ അവസരം വഴി തെളിക്കുമെന്ന് തീർച്ചയാണ്. കേരളത്തിൻ്റെ മികവുകൾ ലോകത്തിന് നേരെ തുറന്ന് വെയ്ക്കുന്ന കാഴ്ചകൾക്കായി കാത്തിരിക്കാം. അർജൻ്റീന ഫുട്മ്പോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിന് ചുക്കാൻ പിടിച്ച പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ, സ്പോൺസർമാരായ റിപ്പോർട്ടർ ടി വി മാനേജ്മെൻ്റ് എന്നിവർക്ക് ഒരു അർജൻ്റീനിയൻ ആരാധകൻ്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. കേരളം കാത്തിരിക്കുന്ന സുവർണ്ണ മുഹൂർത്തങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകുന്നു'വെന്നും റഫീഖ് കുറിച്ചിട്ടുണ്ട്.

അര്‍ജന്റീന ഫുട്‌മ്പോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടി വി മാനേജ്‌മെന്റ് എന്നിവര്‍ക്ക് ഒരു അര്‍ജന്റീനിയന്‍ ആരാധകന്റെ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് റഫീഖ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കേരളം കാത്തിരിക്കുന്ന സുവര്‍ണ്ണ മുഹൂര്‍ത്തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം കുറിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളില്‍ അര്‍ജന്റീന ടീം കേരളം സന്ദര്‍ശിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ ഔദ്യോഗിക അറിയിപ്പുമായി മന്ത്രി വി അബ്ദുറഹിമാനും രംഗത്തെത്തി. 'മെസി വരും ട്ടാ' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വെള്ളമുണ്ടയിലെ മൈതാനങ്ങളുടെ ആരവത്തില്‍ നിന്നാണ് കാല്‍പ്പന്ത് കളി എന്റെ നെഞ്ചില്‍ കുടിയേറിയത്. ഉള്ളിലെ ഫുട്‌ബോള്‍ ഭ്രാന്ത് വളരുന്നതിനനുസരിച്ച് അര്‍ജന്റീനയുടെ നീലക്കുപ്പായത്തോട് അടങ്ങാത്ത അഭിനിവേശവും ഒപ്പം കൂടി. നീലക്കുപ്പായമിട്ട മാന്ത്രിക കാലുകളുള്ള പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എത്ര രാത്രി ഉറക്കമിളച്ച് ആവേശം കൊണ്ടിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ ടിവിയില്‍ കണ്ട് തുടങ്ങിയ നാള്‍മുതല്‍ നീലക്കുപ്പായക്കാര്‍ക്ക് വേണ്ടി എത്ര ആര്‍ത്തു വിളിച്ചിരിക്കുന്നു, നെടുവീര്‍പ്പിട്ടിരിക്കുന്നു, കണ്ണുനിറഞ്ഞിരിക്കുന്നു. 2022ല്‍ കാല്‍പ്പന്ത് കളിയുടെ മിശിഹായും സംഘവും ലോക കിരീടം ഏറ്റുവാങ്ങുമ്പോള്‍ ലോകമെമ്പാടും ഉള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ കടന്ന് പോയ ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ വികാരവായ്പ് ഞാനും അനുഭവിച്ചിരുന്നു.

അതേ ആവേശത്തിന്റെ കൊടുമുടിയുടെ തുഞ്ചത്ത് വീണ്ടും എത്തപ്പെട്ടിരിക്കുകയാണ്. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന നമ്മുടെ കേരളത്തിലേയ്ക്ക് എത്തുകയാണ്. ലോക ഫുട്‌ബോളിന്റെ മിശിഹായായ മെസി നമ്മുടെ നാട്ടില്‍ പന്തുതട്ടാനെത്തും. സത്യം പറഞ്ഞാല്‍ ആവേശം കൊണ്ട് വാക്കുകള്‍ മുറിഞ്ഞ് പോയ ഒരു പ്രഖ്യാപനമായിരുന്നു AFA കഴിഞ്ഞ ദിവസം നടത്തിയത്. ആ ആവേശതള്ളിച്ച ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ഏതാണ്ട് ഒരു വര്‍ഷം മുമ്പായിരുന്നു മെസിയും അര്‍ജന്റീനയും കേരളത്തില്‍ കളിക്കുമെന്ന് ബഹുമാന്യനായ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പ്രഖ്യാപിക്കുന്നത്. അന്ന് തുടങ്ങിയ പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പാണ് സാക്ഷാത്കരിക്കപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി മെസി കേരളത്തില്‍ എത്തുന്നതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇതിനിടയില്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അപമാനിക്കാനും പുകമറയില്‍ നിര്‍ത്താനും ശ്രമങ്ങളുണ്ടായി. എന്നാല്‍ സംസ്ഥാന സര്‍ക്കാരും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടിവിയും ലക്ഷ്യബോധത്തോടെ നീങ്ങിയപ്പോള്‍ ചരിത്രം വഴിമാറി.

ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിനില്ല എന്ന് വരുത്തി തീര്‍ക്കുന്ന വിധത്തിലായിരുന്നു അര്‍ജന്റീന കേരളത്തിലേക്ക് ഇല്ലായെന്ന പ്രചാരണം നടന്നത്. ഇത്തരം എല്ലാ പ്രചാരവേലകളെയും തൂത്തെറിഞ്ഞ പ്രഖ്യാപനമാണ് AFA നടത്തിയത്. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെയും സംസ്ഥാന സര്‍ക്കാരിനെയും വിശ്വാസത്തിലെടുത്ത് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തുകയാണ്.

ഇനി കേരളം കാത്തിരിക്കുന്നത് ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഫുട്‌ബോള്‍ മാമാങ്കത്തിനാണ്. കേരളത്തിന്റെ മികവ് ലോകത്തെ വിളിച്ചറിയിക്കാനും ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താനും ഈ അവസരം വഴി തെളിക്കുമെന്ന് തീര്‍ച്ചയാണ്. കേരളത്തിന്റെ മികവുകള്‍ ലോകത്തിന് നേരെ തുറന്ന് വെയ്ക്കുന്ന കാഴ്ചകള്‍ക്കായി കാത്തിരിക്കാം.

അര്‍ജന്റീന ഫുട്‌മ്പോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടി വി മാനേജ്‌മെന്റ് എന്നിവര്‍ക്ക് ഒരു അര്‍ജന്റീനിയന്‍ ആരാധകന്റെ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു. കേരളം കാത്തിരിക്കുന്ന സുവര്‍ണ്ണ മുഹൂര്‍ത്തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നു.
Vamos Argentina…

Content Highlights: CPIM Wayanad district secretary thanked Reporter for Lionel Messi coming

dot image
To advertise here,contact us
dot image