
ഓണം റിലീസുകള്‍ക്കിടയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേനേ പ്യാര്‍ കിയ. ചിത്രത്തിലെ മനോഹരി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മനോഹരി അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
യുഎഇയിലെ ജാസ് റോക്കേഴ്‌സ് എന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികള്‍ മേനേ പ്യാര്‍ കിയായിലെ മനോഹരി ഗാനത്തിന് ചുവടു വച്ച് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുകയാണ്.
ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ജാസ് റോക്കേഴ്‌സ് യുഎഇയില്‍ വിവിധ കലാ മേഖലകളിലും വിദ്യാഭ്യാസ കോഴ്‌സുകളിലും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനവും വിദ്യാഭ്യാസവും നല്‍കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്.
കുട്ടികളുടെ മനോഹരി ഡാന്‍സ് പെര്‍ഫോമന്‍സ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. മലയാളത്തിലെ ഒരു സിനിമയുടെ ഗാനം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതില്‍ സന്തോഷമുണ്ടെന്ന് മേനേ പ്യാര്‍ കിയയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഓഗസ്റ്റ് 29ന് തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്ന മേനേ പ്യാര്‍ കിയയില്‍ ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലര്‍ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമയുടെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഓണത്തിന് തിയേറ്ററുകളില്‍ മേനെ പ്യാര്‍ കിയ ആഘോഷം തീര്‍ക്കുമെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.
Content Highlights: Dance video of Manohari song from Maine pyar kiya goes viral