മില്യണ്‍ കാഴ്ചക്കാരുമായി Rest of the Days; കേരളത്തിലെ ഇന്‍ഡി സംഗീതലോകത്ത് തരംഗം സൃഷ്ടിച്ച് Lef II Riot

കേരളത്തിന് പുറത്തും ഗാനം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

dot image

മലയാളം ഇന്‍ഡി സംഗീതരംഗത്ത് ശ്രദ്ധേയമായ പ്രവേശനം കുറിച്ചിരിക്കുകയാണ് Lef II Riot ബാന്‍ഡിന്റെ ആദ്യ മ്യൂസിക് വീഡിയോ Rest of the Days. ബാംഗര്‍ ഫാം ഫിലിംസ് നിര്‍മിച്ചിരിക്കുന്ന ഈ വീഡിയോ, സിനിമാറ്റിക് രീതിയിലുള്ള ദൃശ്യാവിഷ്‌കാരവും ശക്തമായ കഥപറച്ചിലും കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്.

പ്രണയം, വേര്‍പാട്, ഓര്‍മ്മകള്‍ ഇവയാണ് ഗാനത്തിന്റെ പ്രധാന ആശയങ്ങള്‍. പഴയ ബന്ധവും അതിലൂടെ വരുന്ന വേദനയും നായകന്റെ മനസില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളുമാണ് വീഡിയോ അവതരിപ്പിക്കുന്നത്. സന്തോഷകരമായ നിമിഷങ്ങളും വിരഹത്തിന്റെ ദൃശ്യങ്ങളും തമ്മില്‍ മാറിമാറി എത്തുന്ന കഥ, പ്രേക്ഷകര്‍ക്ക് വളരെ ഇമോഷണലായ അനുഭവമാണ് സമ്മാനിക്കുന്നത്.

മലയാളത്തിലുള്ള വരികള്‍ അല്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ നിന്നും വലിയ സ്വീകരണം ലഭിക്കാത്ത ഗാനത്തിന്, വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധയും പ്രതികരണവും ലഭിക്കുന്നത്. പതിയെ കേരളത്തിലും പാട്ടിന് കേള്‍വിക്കാര്‍ ഉയരുന്നുണ്ട്. ഇതിനോടകം യുട്യൂബില്‍ ഒരു മില്യണിലേറെ പേരാണ് Rest of the Days കണ്ടിരിക്കുന്നത്.

band poster

അതുല്‍ ഷ്രെ, പ്രിയുഷ പ്രിയദര്‍ശിനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന വീഡിയോ, അരവിന്ദ് ബാബു, ജാക്‌സണ്‍ സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് ബാബു, ക്രിസ്റ്റി ആല്‍ബി എന്നിവര്‍. എഡിറ്റിംഗ് തംജീദ് താഹ, ക്രിയേറ്റീവ് ഡയറക്ഷന്‍ വിഗ്‌നേഷ് എ ഭാസ്‌കര്‍. രൂപക്, ഫ്രെഡി, ഋത്വിക്, ആദര്‍ശ്, വില്‍ഫി എന്നിവരാണ് Lef II Riot ബാന്‍ഡിന്റെ അമരക്കാര്‍.

Content Highlights: Rest of the Days song from Lef II Riot band goes viral

dot image
To advertise here,contact us
dot image