
അർജുൻ അശോകന് പിറന്നാൾ സമ്മാനം നൽകി 'ചത്താ പച്ച' ടീം. ലോക പ്രശസ്‍തമായ WWEയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള മലയാളത്തിലെ ഒരു പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി ചിത്രമാണ് ചത്താ പച്ച. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അർജുൻ അശോകന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
First Look Poster of #ArjunAshokan as Loco Boco
— Friday Matinee (@VRFridayMatinee) August 23, 2025
In
Much Anticipated #ChathaPacha 🔥 pic.twitter.com/wPbWylRXZf
ലോക്കോ ലോബോ എന്ന്നാണ് അർജുന്റെ കഥാപാത്രത്തിന്റെ പേര്. കട്ട തടിയിൽ തിളങ്ങുന്ന ഡ്രസ്സ് അണിഞ്ഞ് അലറി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
മോഹന്‍ലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തില്‍ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, മാര്‍ക്കോ എന്ന സിനിമയില്‍ വിക്ടര്‍ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍, പൂജ മോഹന്‍ദാസ് എന്നിവരും വേഷമിടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
Content Highlights: Arjun Ashokan starrer new movie Chatha Pacha poster out