ഫാറ്റി ലിവര്‍ രോഗികളാണോ? 90 ദിവസത്തിനുള്ളില്‍ രോഗത്തില്‍ വലിയ മാറ്റം ഉണ്ടാക്കാം ഈ വഴികളിലൂടെ

കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഇതാ ചില വഴികള്‍

dot image

ഇക്കാലത്ത് പ്രായഭേദമന്യേ ഫാറ്റി ലിവര്‍ രോഗം പലരേയും ബാധിക്കുന്നുണ്ട്. അത് പക്ഷേ മദ്യപാനംകൊണ്ട് ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്‌നമല്ല. മദ്യപിക്കാത്ത ആളുകള്‍ക്കിടയിലും ഈ രോഗം സാധാരണമാണ്. എന്നാല്‍ ഫാറ്റി ലിവര്‍ രോഗത്തിന് വ്യത്യാസം വരുത്താനും 90 ദിവസത്തിനുള്ളില്‍ കരളിന്റെ ആരോഗ്യത്തിന് പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയുന്ന 7 ആരോഗ്യ ശീലങ്ങള്‍ ഇവയാണ്.

പഞ്ചസാരയോട് ഗുഡ്‌ബൈ പറയാം

പഞ്ചസാര ശരീരഭാരം വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. പ്രത്യേകിച്ച് ഫ്രക്ടോസ്, മെലിഞ്ഞവരില്‍ പോലും കരളില്‍ നേരിട്ട് കൊഴുപ്പായി സംഭരിക്കപ്പെടുന്നു. പായ്ക്ക് ചെയ്ത ജ്യൂസുകള്‍, ഫ്‌ളേവര്‍ ചേര്‍ന്ന തൈര്, എനര്‍ജി ബാറുകള്‍ എന്നിവയൊക്കെ ആഹാരത്തില്‍ നിന്ന് ഒഴിവാക്കേണ്ടത് പ്രധാനമാണ്. പഴച്ചാറുകള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍, ഡയറ്റ് സോഡകള്‍ ഇവയും ഒഴിവാക്കുന്നത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ ദഹനത്തെ വളരെയധികം സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീര്‍ വീക്കം കുറയ്ക്കുകയും അധിക ഹോര്‍മോണുകളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഫാറ്റി ലിവര്‍ റിവേഴ്‌സ് ചെയ്യുന്നതിന് വളരെ പ്രധാനമാണ്. നിലക്കടല വിത്തുകള്‍, ചിയ വിത്തുകള്‍, കടല, പയറ് വര്‍ഗ്ഗങ്ങള്‍, ബ്രോക്കോളി, കോളിഫ്‌ളവര്‍ പോലുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ എന്നിവ കുടലിന്റെ പ്രവര്‍ത്തനത്തിന് അനുയോജ്യം മാത്രമല്ല അവ കരളിന്റെ സംരക്ഷകരുമാണ്.

ഒമേഗ-3 യുടെ ഗുണങ്ങള്‍

ഫാറ്റി ലിവര്‍ എന്നാല്‍ എല്ലാ കൊഴുപ്പുകളും ഒഴിവാക്കുക എന്നാണ്. എന്നാല്‍ എല്ലാ കൊഴുപ്പുകളും ദോഷകരമല്ല. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മെസഞ്ചറുകളായി പ്രവര്‍ത്തിക്കുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൊഴുപ്പുള്ള മത്സ്യം, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വാല്‍നട്ട് എന്നിവ കരളിന്റെ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരുന്നു.

(പോളിഫെനോളുകള്‍) സസ്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മരുന്നുകള്‍

ചെറി, സ്‌ട്രോബറി, ബ്ലൂബറി പോലുള്ള സരസഫലങ്ങള്‍, എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍, മാതളനാരങ്ങ, മഞ്ഞള്‍ തുടങ്ങിയ ഭക്ഷണങ്ങളിലെ പോളിഫെനോളുകള്‍ കരളിനുള്ളിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ സസ്യ സംയുക്തങ്ങള്‍ പ്രകൃതിദത്ത മരുന്നുകളെപ്പോലെ പ്രവര്‍ത്തിക്കുകയും കരളിന്റെ വിഷാംശം ഇല്ലാതാക്കാന്‍ കൂടുതല്‍ കാര്യക്ഷമമായി സഹായിക്കുകയും ചെയ്യുന്നു.

ആവശ്യത്തിന് ഉറക്കം

ഉറക്കക്കുറവ് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും, ഇത് ഫാറ്റി ലിവര്‍ രോഗത്തെ കൂടുതല്‍ വഷളാക്കും.

വൈകിയുള്ള ഭക്ഷണം ഒഴിവാക്കുക

രാത്രി വൈകിയുള്ള ലഘുഭക്ഷണം ശരീരത്തിനെ കൂടുതല്‍ കൊഴുപ്പ് സംഭരണത്തിലേക്ക് നയിക്കുന്നു.ഉറക്കത്തിന് 2-3 മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കരള്‍ കലോറി സംഭരിക്കുന്നതിന് പകരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുന്നു.

അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക

കൊഴുപ്പ് കുറഞ്ഞതോ 'ഡയറ്റ്' ചെയ്തതോ ആയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് പറയുമ്പോഴും അത്തരം പല ഭക്ഷണങ്ങളിലും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, ട്രാന്‍സ് ഫാറ്റുകള്‍, അഡിറ്റീവുകള്‍ എന്നിവ നിറഞ്ഞിരിക്കുന്നു. അവ നിശബ്ദമായി കരളിന് ദോഷം ചെയ്യും. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍ക്ക് പകരം മുഴുവന്‍ ഭക്ഷണങ്ങള്‍, വറുത്ത നട്‌സ്, വേവിച്ച കടല, അല്ലെങ്കില്‍ പുതിയ പഴങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് കരളിന് ഫില്‍ട്ടര്‍ ചെയ്യാനുള്ള രാസവസ്തുക്കളേക്കാള്‍ പോഷകാഹാരം നല്‍കുന്നു.

Content Highlights :Fatty liver patients? You can make a big difference in the disease in 90 days. Through these ways

dot image
To advertise here,contact us
dot image