
ഓഹരി വിപണിയില്‍ ഇന്ന്് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 150 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. തുടര്‍ച്ചയായി നാലുദിവസം നേട്ടം രേഖപ്പെടുത്തിയ ശേഷമാണ് ഓഹരി വിപണി താഴേക്ക് പോയത്. ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ്, ട്രെന്റ്, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എന്‍ടിപിസി ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
ഇന്നലെ സെന്‍സെക്സ് 370 പോയിന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണിയില്‍ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക അടക്കം നഷ്ടം രേഖപ്പെടുത്തി. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും വര്‍ധിച്ചു. 0.11 ശതമാനം വര്‍ധനയോടെ ബാരലിന് 65.86 എന്ന നിലയിലേക്കാണ് എണ്ണ വില ഉയര്‍ന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂന്ന് പൈസയുടെ നഷ്ടത്തോടെ 87.16 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതേസമയം, സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.
Content Highlights: Stock market declines today; Rupee value also falls