കിഡ്‌നി സ്‌റ്റോണിന് ബൈ ബൈ...ഈ നുറുങ്ങ് വിദ്യകൾ അറിഞ്ഞു വെച്ചോളൂ

ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളും ശ്രദ്ധാപൂര്‍വ്വമായ ഭക്ഷണക്രമങ്ങളും നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തെ മികച്ചതാക്കി നിലനിർത്തും

dot image

വൃക്കാരോഗ്യം നിലനിര്‍ത്താന്‍ പലവിധ ഭക്ഷണങ്ങളും ശീലങ്ങളും നമ്മള്‍ പിന്തുടരാറുണ്ടല്ലേ. എന്നിട്ടും പലരും പ്രായഭേദമന്യേ നേരിടുന്ന ഒരു പ്രശ്‌നമാണ് വൃക്കയിലെ കല്ലുകള്‍ അഥവാ കിഡ്‌നി സ്‌റ്റോൺ. അസഹ്യമായ വേദനയ്ക്കും വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റിക്കാനും ചെയ്യാന്‍ ഈ കല്ലുകള്‍ക്ക് സാധിക്കും. ലവണങ്ങളുടെയും ധാതുക്കളുടെയും അടിഞ്ഞുകൂടല്‍ മൂലം രൂപം കൊള്ളുന്ന ഈ കല്ലുകള്‍, ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് വഴിവെച്ചേക്കാം.

ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളും ശ്രദ്ധാപൂര്‍വ്വമായ ഭക്ഷണക്രമങ്ങളും നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തിനും കല്ലുകള്‍ ഇല്ലാതെ അവയെ നിലനിര്‍ത്താനും സഹായിക്കും. വൃക്കയിൽ കല്ലുകൾ ഉണ്ടാകാതിരിക്കാൻ ഗുരുഗ്രാമിലെ സികെ ബിര്‍ള ഹോസ്പിറ്റലിലെ നെഫ്രോളജി കണ്‍സള്‍ട്ടന്റായ ഡോ മോഹിത് ഖിര്‍ബത് നിർദേശിച്ച ഈ നുറുങ്ങ് വിദ്യകൾ അറിഞ്ഞിരിക്കൂ.

  1. ധാരാളം വെള്ളം കുടിക്കുക
    വൃക്കയിലെ കല്ലുകള്‍ ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഏറ്റവും മികച്ചതും എളുപ്പവുമായ മാര്‍ഗമാണ്. ഇത് നിങ്ങളുടെ മൂത്രത്തിലെ ധാതുക്കളും ലവണങ്ങളും അലിയിച്ച് കളയാൻ സഹായിക്കുന്നു. ദിവസവും 8 മുതൽ10 ഗ്ലാസ് വരെ വെള്ളം കുടിക്കുക. അമിതമായി മൂത്രം ഒഴിക്കുന്നയാളാണെങ്കില്‍ അതില്‍ കൂടുതൽ വെള്ളം കുടിക്കുക.
  2. സമീകൃതമായി കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുക
    ഭക്ഷണത്തില്‍ നിന്ന് കാല്‍സ്യം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാൽ കാൽസ്യമുള്ള ഭക്ഷണം കഴിക്കണം.എന്നാൽ ഭക്ഷണത്തിലെ കാല്‍സ്യം കുടലില്‍ ഓക്‌സലേറ്റുമായി സംയോജിച്ച് മൂത്രത്തില്‍ എത്തുന്നത് തടയുന്നതിനാല്‍ മിതമായ അളവില്‍ മാത്രം കാല്‍സ്യം ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക.
  3. ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക.
    ചീര, ബീറ്റ്‌റൂട്ട്, നട്‌സ്, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണങ്ങളില്‍ ഓക്‌സലേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യവുമായി ബന്ധിപ്പിച്ച് കല്ലുകള്‍ ഉണ്ടാവാൻ കാരണമാവും. അതിൻ്റെ അർത്ഥം അവ പൂര്‍ണ്ണമായും ഒഴിവാക്കേണമെന്നല്ല. പകരം അവയുടെ അളവ് കുറയ്ക്കുക.
  4. സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ വര്‍ദ്ധിപ്പിക്കുക
    മൃഗങ്ങളില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണക്രമം യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അത് യൂറിക് ആസിഡ് കല്ലുകളായി മാറുകയും ചെയ്യും. അതിനാൽ പയര്‍, ബീന്‍സ്, ടോഫു തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
  5. അമിതമായ ഉപ്പ് ഉപയോഗം ഒഴിവാക്കുക
    സോഡിയത്തിന്റെ അളവ് കൂടുന്നത് കല്ലുകൾക്ക് കാരണമായേക്കാം. ഇത് കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ഉപ്പിട്ട ലഘുഭക്ഷണങ്ങള്‍, അമിതമായ ടേബിള്‍ ഉപ്പ് എന്നിവ കുറയ്ക്കുക. ഇത് നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കാന്‍ സഹായിക്കും.
  6. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
    കോള, സോഡ, മധുരമുള്ള പാനീയങ്ങള്‍ എന്നിവ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഫോസ്‌ഫോറിക് ആസിഡും ഉള്ളതിനാല്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. വെള്ളവും പുതിയ ജ്യൂസുകളും മികച്ച ബദലുകളാണ്.
  7. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
    പൊണ്ണത്തടി മൂത്രത്തിലെ ആസിഡ്-ബേസ് ബാലന്‍സില്‍ മാറ്റം വരുത്തുകയും കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പതിവ് വ്യായാമവും സമീകൃതാഹാരവും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും വൃക്കകളുടെ ആരോഗ്യത്തെ മികച്ചതാക്കി നിർത്താനും സഹായിക്കും.

Content Highlights- Say goodbye to kidney stone. know these tips and tricks

dot image
To advertise here,contact us
dot image