
ലോക സിനിമയിലെ ഭൂരിഭാഗം ആക്ഷൻ രംഗങ്ങളും താൻ ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്തതെന്ന് നടി കല്യാണി പ്രിയദർശൻ. അണിയറപ്രവർത്തകർ തന്നെ സ്റ്റണ്ട് സീൻസ് ചെയ്യാൻ ഒരുപാട് സഹായിച്ചെന്നും ഒരു ഷോട്ട് ഒഴിച്ച് ബാക്കിയെല്ലാം താൻ സ്വയം ചെയ്തത് ആണെന്നും നടി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'എന്റെ ബാക്ക് ഷോട്സ് എടുക്കുമ്പോൾ ക്യാമറാമാൻ നിമിഷിനോട് ഞാൻ വെറുതെ തമാശയ്ക്ക് പരാതി പറയാറുണ്ടായിരുന്നു. അപ്പോൾ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അവർ പറയും കല്യാണി ചെയ്യുന്ന ഷോട്ടുകളിൽ താൻ തന്നെയാണ് ചെയ്യുന്നതെന്ന് അറിയിക്കാൻ ഒരു ടൈറ്റിൽ കൊടുക്കാമെന്ന്. പക്ഷേ എന്റെ പക്കൽ ഷൂട്ടിംഗ് സമയത്ത് എടുത്ത ഒരുപാട് വീഡിയോസ് ഉണ്ട്. സിനിമ റിലീസ് ചെയ്ത ശേഷം ഓരോന്ന് ആയി പുറത്തിറക്കും. അതാണ് എന്റെ പ്ലാൻ', കല്യാണി പറഞ്ഞു.
അതേസമയം, ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
Content Highlights: Kalyani Priyadarshan says she has done all the stunts in loka without dupe